Skip to content

വീണ്ടും ആശങ്ക ; സൗദിയിലെ കേന്ദ്രങ്ങളിൽ വീണ്ടും ഹൂത്തി ആക്രമണം ; വിമാനത്താവളങ്ങളും അരാംകൊയും ലക്ഷ്യമിട്ടു

റിയാദ് : സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി വിമതർ വീണ്ടും ശക്തമായ ആക്രമണം നടത്തിയതായി അവകാശപ്പെട്ടു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, യാംബുവിലെ അരാംകൊ എണ്ണ സംസ്കരണ കേന്ദ്രം, അബഹ അന്താരാഷ്ട്ര വിമാനത്താവളം, സൗദി നാവിക ദൗത്യ സേനയുടെ താവളങ്ങൾ എന്നിവയ്ക്ക് നേരെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയെന്നാണ് ഹൂത്തികൾ അവകാശപ്പെട്ടത്.

ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ഹൂത്തികൾ വാദിക്കുന്നു. എന്നാൽ ആക്രമണങ്ങളിൽ ചിലത് വ്യോമസേന തടഞ്ഞതായി സൗദി സഖ്യസേന അറിയിച്ചു. തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും വ്യോമഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.ഹൂത്തി താവളങ്ങൾക്ക് നേരെ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. വിവിധ മേഖലകളിൽ നടന്ന ശക്തമായ ഏറ്റുമുട്ടലുകളിൽ 558 ഹൂത്തി വിമതരെ വധിച്ചതായി യെമൻ ഔദ്യോഗിക സേന അവകാശപ്പെട്ടു. വിമതരുടെ നിരവധി സൈനിക കേന്ദ്രങ്ങളും മിസൈൽ ലോഞ്ചറുകളും തകർത്തതായും സേന വ്യക്തമാക്കി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പള്ളി അൾത്താരയിൽ ദാരുണ സംഭവം ; കുർബാന ചടങ്ങുകൾക്കിടെ കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം

  2. ​കുട്ടികളിലെ കഴിവുകൾ തല്ലിക്കെടുത്തരുത് ; വർത്തമാനകാല സമൂഹത്തെക്കുറിച്ച് മുന്നറിയിപ്പുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ

  3. യുവതലമുറ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിലെ ആരോഗ്യകരമായ പ്രവണത; ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം ചർച്ചയാകുന്നു!

  4. ​ഗ്രാനൈറ്റ് വ്യവസായി വീരമണിക്കെതിരേ ഏഴാമത്തെ പോക്സോ കേസ്; ഇതുവരെ മൊഴി നൽകിയത് 11 പെൺകുട്ടികൾ; പീഡിപ്പിച്ചത് നിരവധി കുട്ടികളെ

  5. കോവളത്തെ സ്പാ കേന്ദ്രത്തിലെ പീഡനം; 16കാരിയുടെ അമ്മയുടെ സഹോദരിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്ത് പൊലീസ്

Share on WhatsApp

Share this story

വീണ്ടും ആശങ്ക ; സൗദിയിലെ കേന്ദ്രങ്ങളിൽ വീണ്ടും ഹൂത്തി ആക്രമണം ; വിമാനത്താവളങ്ങളും അരാംകൊയും ലക്ഷ്യമിട്ടു pathanamthittamedia.com