Skip to content

പ്രതിശ്രുത വരനെ കൊല്ലാൻ നടത്തിയത് വൻ ആസൂത്രണം ; ശുഭ ശങ്കരനാരായണന്റെയും കാമുകന്റെയും ദയാഹർജികൾ തള്ളാൻ ശുപാർശ

ബെം​ഗളൂരു: കുപ്രസിദ്ധമായ ബെം​ഗളൂരു റിങ് റോഡ് കൊലക്കേസിൽ പ്രതികളുടെ ദയാഹർജി തള്ളാൻ കർണാടക മന്ത്രിസഭ ശുപാർശ ചെയ്തു. പ്രതികളായ ശുഭ ശങ്കരനാരായണൻ, അരുൺ വർമ എന്നിവരുടെ ദയാഹർജികൾ തള്ളാനാണ് മന്ത്രിസഭ ​ഗവർണറോട് ശുപാർശ ചെയ്തത്. പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിലാണ് ശുഭ ശങ്കരനാരായണൻ, കാമുകനായ അരുൺ വർമ എന്നിവരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ കൂട്ടാളികളായ വെങ്കിടേഷിനെയും ദിനേശിനെയും കോടതി ശിക്ഷിച്ചിരുന്നു. 2010-ലെ വിചാരണകോടതിയുടെ ശിക്ഷാവിധി 2016-ൽ കർണാടക ഹൈക്കോടതിയും 2025-ൽ സുപ്രീംകോടതിയും ശരിവെച്ചു.

എന്നാൽ, ശുഭയ്ക്കും അരുണിനും ​ഗവർണർക്ക് ഹർജി നൽകാൻ സുപ്രീംകോടതി സമയം അനുവദിച്ചിരുന്നു. ഇതനുസരിച്ചാണ് ഇരുവരും ​ഗവ​ർണർക്ക് ദയാഹർജി നൽകിയത്. തുടർന്ന് ​ഗവർണർ ദയാഹർജിയിൽ മന്ത്രിസഭയുടെ ഉപദേശം തേടുകയായിരുന്നു.2003 ഡിസംബർ മൂന്നിനാണ് പ്രതിശ്രുത വരനായ ബി വി ​ഗിരീഷിനെ ശുഭയും അരുണും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്. ബെം​ഗളൂരു റിങ് റോഡിൽവെച്ചായിരുന്നു. ഇതിനാലാണ്​ ​ഗിരീഷിന്റെ കൊലക്കേസ് റിങ് റോഡ് കൊലക്കേസ് എന്ന് അറിയപ്പെട്ടത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പള്ളി അൾത്താരയിൽ ദാരുണ സംഭവം ; കുർബാന ചടങ്ങുകൾക്കിടെ കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം

  2. അതിർത്തിയിൽ വീണ്ടും കടുത്ത ജാഗ്രത ; ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ നിർദേശിച്ച് കരസേന ​ഹിമാലയൻ മേഖലയിൽ

  3. പതിനാറുകാരിയെ പീഡിപ്പിച്ച കേസ് : സ്പായുടെ ഉടമസ്ഥൻ ഹെൽത്ത് ഇൻസ്പെക്ടറെന്ന് സൂചന

  4. സ്കൂട്ടർ അപകടത്തെ തുടർന്ന് ചികിത്സയില്‍ ആയിരുന്ന ജേക്കബ് ചെറിയാൻ അന്തരിച്ചു

  5. പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി

Share on WhatsApp

Share this story

പ്രതിശ്രുത വരനെ കൊല്ലാൻ നടത്തിയത് വൻ ആസൂത്രണം ; ശുഭ ശങ്കരനാരായണന്റെയും കാമുകന്റെയും ദയാഹർജികൾ തള്ളാൻ ശുപാർശ pathanamthittamedia.com