Skip to content

പതിനാറുകാരിയെ പീഡിപ്പിച്ച കേസ് : സ്പായുടെ ഉടമസ്ഥൻ ഹെൽത്ത് ഇൻസ്പെക്ടറെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ സ്പാ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടേതെന്ന് വിവരം. അറസ്റ്റിലായത് ഇയാളുടെ ബിനാമിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ അന്വേഷണം വ്യാപിപ്പിച്ചു. ആന്ധ്രാ സ്വദേശിയായ പതിനാറ് വയസുകാരിക്ക് നേരെയാണ് സ്പായില്‍വെച്ച് ലൈംഗികാതിക്രമം നടന്നത്. കേസിൽ സജിത്ത്, നിശാന്ത് എന്നീ രണ്ടുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇതിൽ നിശാന്ത് നടത്തിയിരുന്ന സ്പാ യഥാർഥത്തിൽ ഒരു ഹെൽത്ത് ഇൻസ്പെക്ടറുടെ ഉടമസ്ഥതയിലുള്ളതാണെന്നും നിശാന്ത് അതിൽ ബിനാമിയായി പ്രവർത്തിക്കുകയായിരുന്നുവെന്നുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇത് സ്ഥിരീകരിക്കുന്ന സാമ്പത്തിക ഇടപാടുകളുടെ രേഖകളും പോലീസ് പരിശോധിച്ചുവരികയാണ്.

കുറച്ചുമാസങ്ങൾക്ക് മുമ്പ് ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ അച്ഛന്റെ ബന്ധുവായ സ്ത്രീയും ഭർത്താവും ചേർന്നാണ് ഇവിടെ എത്തിച്ചത്. തുടർന്ന് മൂന്ന് സ്പാകളിലായി പതിനാറുകാരിയെ ജോലിക്ക് നിർത്തി. വിഴിഞ്ഞം ചപ്പാത്തുള്ള ‘കേരള ആയുർവേദ സ്പാ’, കോവളത്തുള്ള ‘ആയുർ കേരള’, ‘ഡ്രീം സ്പാ’ എന്നിവിടങ്ങളിലാണ് കുട്ടിയെ ജോലിക്ക് നിർത്തിയത്. ഈ മൂന്ന് സ്പാകളിൽവെച്ചും പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായി. സ്പാ നടത്തിപ്പുകാരും അവിടെയെത്തിയ മറ്റ് ആളുകളും കുട്ടിയെ ഉപദ്രവിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരായ മുഴുവൻ പേരെയും കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പള്ളി അൾത്താരയിൽ ദാരുണ സംഭവം ; കുർബാന ചടങ്ങുകൾക്കിടെ കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം

  2. അതിർത്തിയിൽ വീണ്ടും കടുത്ത ജാഗ്രത ; ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ നിർദേശിച്ച് കരസേന ​ഹിമാലയൻ മേഖലയിൽ

  3. സ്കൂട്ടർ അപകടത്തെ തുടർന്ന് ചികിത്സയില്‍ ആയിരുന്ന ജേക്കബ് ചെറിയാൻ അന്തരിച്ചു

  4. പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി

  5. ​കുട്ടികളിലെ കഴിവുകൾ തല്ലിക്കെടുത്തരുത് ; വർത്തമാനകാല സമൂഹത്തെക്കുറിച്ച് മുന്നറിയിപ്പുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ

Share on WhatsApp

Share this story

പതിനാറുകാരിയെ പീഡിപ്പിച്ച കേസ് : സ്പായുടെ ഉടമസ്ഥൻ ഹെൽത്ത് ഇൻസ്പെക്ടറെന്ന് സൂചന pathanamthittamedia.com