കള്ളക്കടത്തുകാരിൽ നിന്ന് രക്ഷപ്പെടുത്തി, ഒടുവിൽ ജന്മനാട്ടിലേക്ക് ; ഒറാങ് ഉട്ടാന്റെ മടക്കയാത്ര വാർത്തകളിൽ നിറയുന്നു
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ വന്യജീവി കടത്തുകാരിൽനിന്ന് രക്ഷപ്പെടുത്തിയ ഒറാങ് ഉട്ടാനെ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു. മൂന്ന് വയസ് പ്രായമുള്ള ആൺ ഒറാങ് ഉട്ടാനെയാണ് അഹമ്മദാബാദിൽനിന്നും പ്രത്യേക വിമാനത്തിൽ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചത്. ഇതാദ്യമായാണ് ഇന്ത്യയിൽനിന്നും രക്ഷപ്പെടുത്തുന്ന ഒരു വന്യമൃഗത്തെ സ്വന്തം ജന്മനാട്ടിലേക്ക് തിരിച്ചയക്കുന്നത്.
താനെ ഫോറസ്റ്റ് ഡിവിഷന്റെ പരിശോധനയിൽ ഡോംബിവിലിയിലെ ഒരു കെട്ടിടത്തിൽനിന്നാണ് ഒറാങ് ഉട്ടാനെ കണ്ടെത്തിയത്. കൂട്ടിലടച്ചനിലയിൽ കണ്ടെത്തിയ ഒറാങ് ഉട്ടാനെ രക്ഷപ്പെടുത്തിയ ശേഷം നാഗ്പുരിലെ സുവോളജിക്കൽ പാർക്കിലേക്കാണ് ആദ്യം അയച്ചത്. പിന്നീട് സുപ്രീംകോടതി സമിതിയുടെ പ്രത്യേക ഉത്തരവ് പ്രകാരം ഗുജറാത്തിലെ സ്വകാര്യ വന്യജീവി സംരക്ഷണകേന്ദ്രമായ വൻതാരയിലേക്ക് മാറ്റി. തുടർന്ന് ഇവിടെയാണ് ഒറാങ് ഉട്ടാനെ പരിചരിച്ച് വന്നിരുന്നത്.
പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് ഗുജറാത്തിൽനിന്ന് ഇന്തോനേഷ്യയിലെ മെദാനിലെ വിമാനത്താവളത്തിലേക്ക് ഒറാങ് ഉട്ടാനെ തിരിച്ചയച്ചത്. ഇന്ത്യയിലെ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ അധികൃതരും വൻതാന ജീവനക്കാരും ഇന്തോനേഷ്യൻ അധികൃതരും ഒറാങ് ഉട്ടാന്റെ യാത്രാനടപടികൾ ഏകോപിപ്പിച്ചു. ഇന്തോനേഷ്യയിലെ ഇന്ത്യൻ എംബസി അധികൃതരും ഇന്തോനേഷ്യൻ വനംവകുപ്പ് മന്ത്രാലയ അധികൃതരും ചേർന്ന് ഒറാങ് ഉട്ടാനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇന്തോനേഷ്യയിൽ വിമാനമിറങ്ങിയതിന് പിന്നാലെ ഒറാങ് ഉട്ടാനെ ഇന്തോനേഷ്യൻ അധികൃതർക്ക് കൈമാറി. താത്കാലിക ക്വാറന്റീന് ശേഷം ഒറാങ് ഉട്ടാനെ വടക്കൻ സുമാത്രയിലെ കേന്ദ്രത്തിലേക്ക് മാറ്റും. പ്രത്യേക താത്പര്യപ്രകാരം ഒറാങ് ഉട്ടാന്റെ ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ ചെലവുകൾ ഇന്തോനേഷ്യയിൽനിന്ന് ഇന്ത്യൻ സർക്കാർ ഈടാക്കിയിരുന്നില്ല.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
പ്രതിശ്രുത വരനെ കൊല്ലാൻ നടത്തിയത് വൻ ആസൂത്രണം ; ശുഭ ശങ്കരനാരായണന്റെയും കാമുകന്റെയും ദയാഹർജികൾ തള്ളാൻ ശുപാർശ
-
21 മണിക്കൂർ വൈകി മംഗള എക്സ്പ്രസ്സ് ; വേറിട്ട പ്രതിഷേധവുമായി യാത്രക്കാർ
-
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ റീലുകളുടെ റീച്ച് കുറയ്ക്കാൻ മെറ്റയ്ക്ക് ഐടി മന്ത്രാലയത്തിന്റെ നിര്‍ദേശം
Most read
-
പള്ളി അൾത്താരയിൽ ദാരുണ സംഭവം ; കുർബാന ചടങ്ങുകൾക്കിടെ കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം
-
അതിർത്തിയിൽ വീണ്ടും കടുത്ത ജാഗ്രത ; ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ നിർദേശിച്ച് കരസേന ഹിമാലയൻ മേഖലയിൽ
-
പതിനാറുകാരിയെ പീഡിപ്പിച്ച കേസ് : സ്പായുടെ ഉടമസ്ഥൻ ഹെൽത്ത് ഇൻസ്പെക്ടറെന്ന് സൂചന
-
സ്കൂട്ടർ അപകടത്തെ തുടർന്ന് ചികിത്സയില്‍ ആയിരുന്ന ജേക്കബ് ചെറിയാൻ അന്തരിച്ചു
-
പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി


