ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ റീലുകളുടെ റീച്ച് കുറയ്ക്കാൻ മെറ്റയ്ക്ക് ഐടി മന്ത്രാലയത്തിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ റീലുകളുടെ റീച്ച് കുറയ്ക്കാൻ മെറ്റയ്ക്ക് ഐടി മന്ത്രാലയത്തിന്റെ നിര്‍ദേശം. സിജെപിയുടെ സമരം പുനരാരംഭിച്ച കഴിഞ്ഞ പത്താം തീയതിയാണ് ഐടി മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചത്. കമ്പനിയുടെ റെക്കമെന്‍ഡേഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. ഔദ്യോഗിക വിവരങ്ങളോ ചിത്രങ്ങളോ വീഡിയോകളോ വ്യക്തമായ പശ്ചാത്തലമില്ലാതെ വ്യാജമായി പ്രചരിക്കുന്നത് തടയണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ക്രമാസമാധാനത്തിന് ഭംഗം വരുത്തുന്നതോ അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
എന്നാല്‍ ഇത് സെന്‍സര്‍ഷിപ്പിന് സമാനമായ നീക്കമാണെന്ന് പ്രതിപക്ഷവും ഡിജിറ്റല്‍ അവകാശ സംഘടനകളും പ്രതികരിച്ചു.നേരത്തെ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം, സമരവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ മെറ്റ നീക്കം ചെയ്യുന്നതായും ഇന്ത്യയില്‍ അക്കൗണ്ടുകള്‍ തടയുന്നതായും പരാതി ഉയര്‍ന്നിരുന്നു. അതേസമയം ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നും എസ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഡല്‍ഹിയില്‍ സമരം കനക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
നവംബര്‍ ഒന്നിന് പ്രഖ്യാപിച്ച മെഗാ റാലിക്കായി ഡല്‍ഹി പോലീസ് കോണ്‍ഗ്രസിന് അനുമതി നല്കി. ഡല്‍ഹിയിലെ രാംലീല മൈതാനത്താണ് റാലി നടക്കുക. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ മൂന്ന് വരെയുള്ള കാലയളവിലേക്കാണ് ഗ്രൗണ്ട് ബുക്ക് ചെയ്തിരിക്കുന്നത്. എസ്ഐആര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് ‘ഇന്‍ഡ്യ’ റാലി സംഘടിപ്പിക്കുന്നത്. ജന്തര്‍ മന്തറില്‍ പ്രക്ഷോഭങ്ങള്‍ നിരോധിച്ചതിന് പകരമായി കേന്ദ്രം അനുവദിച്ച സമരകേന്ദ്രങ്ങളിലൊന്നാണ് രാംലീലാ മൈതാനം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി
-
പതിനാറുകാരിയെ പീഡിപ്പിച്ച കേസ് : സ്പായുടെ ഉടമസ്ഥൻ ഹെൽത്ത് ഇൻസ്പെക്ടറെന്ന് സൂചന
-
പള്ളി അൾത്താരയിൽ ദാരുണ സംഭവം ; കുർബാന ചടങ്ങുകൾക്കിടെ കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം
-
ബോളിവുഡിൽ ഭീതി പരത്തി ബിഷ്ണോയ് സംഘം ; ടൈഗർ ഷ്റോഫിന്റെ വാഹനത്തിന് നേരെ വെടിവെയ്പ്പ്, ഡ്രൈവർക്ക് പരിക്ക്
-
”ആ സമയത്ത് ലഭിച്ച സ്നേഹവും പിന്തുണയും മറക്കില്ല” ; ഫ്ലൈ ദുബായ് ആക്രമണത്തെക്കുറിച്ച് മനസ്സുതുറന്ന് സ്മിത്ത് മച്ചാർ





