യൂത്ത് കോൺഗ്രസ് ജെൻ ഇന്ത്യ മൂവ്മെന്റ് പദയാത്ര ; പോസ്റ്റർ പ്രകാശനം ചെയ്തു
റാന്നി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും സംസ്ഥാന കായിക – യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ അഡ്വ.ഒ.ജെ. ജനീഷ് നയിക്കുന്ന ജെൻ ഇന്ത്യ മൂവമെന്റ് പദയാത്ര നവംബർ 4ന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കും. വകയാർ മുതൽ കോന്നി ടൗൺ വരെ നടത്തപ്പെടുന്ന പദയാത്രയുടെ റാന്നി നിയോജകമണ്ഡലതല പോസ്റ്റർ പ്രകാശനം ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ നിയോജകമണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിലിന് പോസ്റ്റർ കൈമാറി നിർവഹിച്ചു. യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയില്‍ ബിബിൻ ബേബി, പ്രവീൺ രാജ് രാമൻ, അബിനു മഴുവഞ്ചേരിൽ, നിതിൻ ബി. മോളിക്കൽ, ബെനോനി പാലച്ചുവട്, പ്രഭുരാജ് ഈട്ടിക്കാലയിൽ, ഡേവിഡ് പെരുനാട്, എബി വെച്ചൂച്ചിറ, ലിബിൻ തേവർവേലിൽ, സച്ചിൻ ഗീവർഗീസ്, ഇജാസ് ഖാൻ, ലിജോ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
കുട്ടികളിലെ കഴിവുകൾ തല്ലിക്കെടുത്തരുത് ; വർത്തമാനകാല സമൂഹത്തെക്കുറിച്ച് മുന്നറിയിപ്പുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ
-
പള്ളി അൾത്താരയിൽ ദാരുണ സംഭവം ; കുർബാന ചടങ്ങുകൾക്കിടെ കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം
-
കോവളത്തെ സ്പാ കേന്ദ്രത്തിലെ പീഡനം; 16കാരിയുടെ അമ്മയുടെ സഹോദരിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്ത് പൊലീസ്
-
യുവതലമുറ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിലെ ആരോഗ്യകരമായ പ്രവണത; ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം ചർച്ചയാകുന്നു!
-
തുലാവർഷം കനക്കുന്നു ; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്





