സോഹോയിൽ വൻ പ്രതിസന്ധി! ജീവനക്കാരോട് മാപ്പ് ചോദിച്ച് ശ്രീധർ വെമ്പു; ശമ്പളവർധനവ് തടഞ്ഞു, പിരിച്ചുവിടലുകൾ ഒഴിവാക്കാൻ നീക്കം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള ചെലവുകൾ കുത്തനെ ഉയർന്നതിനെത്തുടർന്നും സോഫ്റ്റ്‌വെയർ മേഖല നേരിടുന്ന അനിശ്ചിതത്വങ്ങൾ കാരണവും ജീവനക്കാർക്ക് ഇത്തവണ വാർഷിക ശമ്പളവർധനവ് നൽകില്ലെന്ന് പ്രമുഖ ഇന്ത്യൻ ഐടി കമ്പനിയായ സോഹോ കോർപ്പറേഷൻ. വാർത്ത സ്ഥിരീകരിച്ച കമ്പനി സ്ഥാപകൻ ശ്രീധർ വെമ്പു, കൂട്ടപ്പിരിച്ചുവിടലുകൾ പരമാവധി ഒഴിവാക്കാൻ കഠിനമായി ശ്രമിക്കുകയാണെന്നും വ്യക്തമാക്കി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ശ്രീധർ വെമ്പു കമ്പനി നിലപാട് വ്യക്തമാക്കിയത്. ഡാറ്റാ സെന്ററുകൾക്ക് ആവശ്യമായ സെർവറുകളുടെ വിലയിലുണ്ടായ വർധനവും എഐ ഉപയോഗം ഉയർന്നതുമാണ് കമ്പനിയുടെ ചെലവുകൾ ഇത്രയധികം കൂട്ടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും നിലവിലെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
“സോഫ്റ്റ്‌വെയർ രംഗത്തെ ഭാവി അനിശ്ചിതത്വത്തിലാണ്. അതിനൊപ്പം എഐ ഉപയോഗം കമ്പനിയുടെ ചെലവുകൾ വൻതോതിൽ വർധിപ്പിച്ചു. മാർക്കറ്റിംഗ് ബജറ്റ് ഞങ്ങൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ജീവനക്കാർക്ക് ഇത്തവണ പതിവുപോലെ ശമ്പളവർധനവ് നൽകാൻ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതിൽ ഞാൻ ജീവനക്കാരോട് മാപ്പപേക്ഷിക്കുന്നുവെന്ന് ശ്രീധർ വെമ്പു എക്‌സിൽ കുറിച്ചു

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തറിലെ മിന്നൽ സമരം ; അറസ്റ്റിലായ സിജെപി നേതാക്കളെ വിട്ടയച്ചില്ല, അതിക്രമിച്ച് കയറിയതിന്...

0
ന്യൂഡൽഹി: ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ദില്ലി...

ജില്ലയിലെ വനമേഖലയും വന്യജീവി സമ്പത്തും സംരക്ഷിക്കണം : പ്രകൃതി സംരക്ഷണ സമിതി

0
പത്തനംതിട്ട : നാം അനുദിനം നേരിട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ...

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി : അവസാന തീയതി നീട്ടി

0
പത്തനംതിട്ട : മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍, ന്യൂനപക്ഷ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ...