ജില്ലയിലെ വനമേഖലയും വന്യജീവി സമ്പത്തും സംരക്ഷിക്കണം : പ്രകൃതി സംരക്ഷണ സമിതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാം അനുദിനം നേരിട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ അവശേഷിക്കുന്ന വനമേഖലകളും വന്യജീവി സമ്പത്തും സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കോന്നി പ്രകൃതി സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലയുടെ നിലനിൽപ്പിന് ആധാരമായ പമ്പ, അച്ചൻകോവിൽ, മണിമല തുടങ്ങിയ പ്രധാന നദികളുടെ വൃഷ്ടിപ്രദേശങ്ങൾ സംരക്ഷിക്കപ്പെടാത്ത പക്ഷം വരുംതലമുറയെ കാത്തിരിക്കുന്നത് വലിയ പാരിസ്ഥിതിക ദുരന്തങ്ങളായിരിക്കും. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജില്ലയുടെ മലയോര മേഖലകളിൽ ആവർത്തിക്കുന്ന ഉരുൾപൊട്ടൽ, അപ്രതീക്ഷിതമായ മേഘവിസ്ഫോടനങ്ങൾ, തുടർന്നുണ്ടാകുന്ന പ്രളയം എന്നിവ കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തമായ തെളിവുകളാണ്.

അതേസമയം വേനൽക്കാലത്ത് കടുത്ത വരൾച്ചയും ഭൂഗർഭജലനിരപ്പിലെ ഗണ്യമായ ഇടിവും ജില്ലയെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് തള്ളിവിടുന്നു. വനനശീകരണവും അതീവ പരിസ്ഥിതിലോല പ്രദേശങ്ങളിലെ അശാസ്ത്രീയ നിർമ്മാണങ്ങളും ക്വാറി – ഖനന പ്രവർത്തനങ്ങളുമാണ് ഈ ദുരന്തങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നത്. വനത്തിനുള്ളിലെ സ്വാഭാവിക നീരുറവകളും തീറ്റപ്പുല്ലുകളും നശിക്കുന്നതാണ് മനുഷ്യ – വന്യജീവി സംഘർഷം രൂക്ഷമാകാൻ പ്രധാന കാരണം. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെയും വനയോരങ്ങളിലെയും കരിങ്കൽ ക്വാറികളുടെ പ്രവർത്തനങ്ങളും മലയിടിക്കുന്നതും അടിയന്തിരമായി നിർത്തിവെക്കണം. പമ്പ, അച്ചൻകോവിൽ നദികളുടെ ഉത്ഭവസ്ഥാനങ്ങൾ സംരക്ഷിക്കുകയും കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് സ്വാഭാവിക കാടുകൾ വച്ചുപിടിപ്പിക്കുകയും ചെയ്യണം.

വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയാൻ വനാതിർത്തികളിൽ മികച്ച നിലവാരമുള്ള സോളാർ വേലികളും കിടങ്ങുകളും സ്ഥാപിക്കണം. കർഷകർക്ക് അർഹമായ നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യണം. റാന്നി, കോന്നി, ഗൂഡ്രിക്കൽ വനം ഡിവിഷനുകളിലെ പരമ്പരാഗത ആനത്താരകൾ കയ്യേറ്റങ്ങളിൽനിന്ന് മുക്തമാക്കണം. വനമേഖലകളിലും തീർത്ഥാടന പാതകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നതിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണം. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും ശക്തമായ കവചം വനങ്ങളാണെന്നും പ്രകൃതിയെ തകർത്തുകൊണ്ടുള്ള വികസന മാതൃകകൾ ഉപേക്ഷിച്ച് ജില്ലയുടെ ജീവശ്വാസമായ വനസമ്പത്ത് സംരക്ഷിക്കാൻ ഭരണകൂടവും പൊതുസമൂഹവും ഒരുമിച്ച് നിൽക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. യോഗത്തിൽ സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. കോന്നിയൂർ ദിനേശൻ, എസ്. കൃഷ്ണകുമാർ, അഞ്ജിത, എസ്.അർച്ചിത, ബി.ശശിധരൻ എന്നിവർ സംസാരിച്ചു

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള ബാങ്കിൽ വീണ്ടും നയമാറ്റം? ജില്ലാ ബാങ്കുകൾക്ക് പഴയ സ്വാതന്ത്ര്യം തിരിച്ചുകൊടുക്കാൻ സർക്കാരിന്റെ നിർണായക...

0
ന്യൂഡൽഹി: കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഭരണമാറ്റത്തിന്...

ജന്തർ മന്തറിലെ മിന്നൽ സമരം ; അറസ്റ്റിലായ സിജെപി നേതാക്കളെ വിട്ടയച്ചില്ല, അതിക്രമിച്ച് കയറിയതിന്...

0
ന്യൂഡൽഹി: ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ദില്ലി...

സോഹോയിൽ വൻ പ്രതിസന്ധി! ജീവനക്കാരോട് മാപ്പ് ചോദിച്ച് ശ്രീധർ വെമ്പു; ശമ്പളവർധനവ് തടഞ്ഞു, പിരിച്ചുവിടലുകൾ...

0
ചെന്നൈ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള ചെലവുകൾ കുത്തനെ ഉയർന്നതിനെത്തുടർന്നും സോഫ്റ്റ്‌വെയർ...

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി : അവസാന തീയതി നീട്ടി

0
പത്തനംതിട്ട : മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍, ന്യൂനപക്ഷ...