സ്പാ കേന്ദ്രത്തിലെ ലൈംഗിക ചൂഷണം ; പിടിയിലായ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയെ സ്പായില്‍ പീഡിപ്പിച്ച കേസില്‍ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടു. പ്രതികളായ പെണ്‍കുട്ടിയുടെ ഇളയമ്മയെയും ഭര്‍ത്താവിനെയുമാണ് റിമാന്‍ഡ് ചെയ്തത്. ഇളയമ്മയെ അട്ടക്കുളങ്ങര ജയിലിലേക്കും ഭര്‍ത്താവിനെ നെയ്യാറ്റിന്‍കര ജയിലിലേക്കുമാണ് മാറ്റിയത്. ആന്ധ്രയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.രണ്ട് വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി, അമ്മയുടെ അനിയത്തിയുടെ സംരക്ഷണയിലായിരുന്നു വളര്‍ന്നത്. ഇവര്‍ പെണ്‍കുട്ടിയെ പണം വാങ്ങി വില്‍ക്കുകയായിരുന്നു. കോവളത്ത് നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും വില്‍ക്കാന്‍ ശ്രമിച്ചു. സ്പാ ജീവനക്കാരനാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.
കാണാതായതോടെ പ്രതികള്‍ പൊലീസ് സഹായം തേടുകയായിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തി കേരളത്തിന് പുറത്ത് വില്‍ക്കാനായിരുന്നു ഇവര്‍ പദ്ധതി ഇട്ടിരുന്നത്. പെണ്‍കുട്ടി രക്ഷപ്പെട്ടാല്‍ വരുമാനം നിലയ്ക്കുമെന്നായിരുന്നു പ്രതികള്‍ക്ക് ഭയം. പൊലീസ് അന്വേഷണത്തില്‍ നെയ്യാര്‍ ഡാമിന് സമീപമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.,പെണ്‍കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പൊലീസിന് തോന്നിയ സംശയമാണ് ഞെട്ടിക്കുന്ന കുറ്റകൃത്യത്തിന്റെ ചുരുളഴിച്ചത്. പെണ്‍കുട്ടിയുടേതെന്ന പറഞ്ഞ് ഇവര്‍ ഹാജരാക്കിയ ആധാറില്‍ 22 വയസായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പൊലീസിന് ഇതില്‍ സംശയം തോന്നിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്ക് 16 വയസ് മാത്രമാണ് പ്രായം എന്ന് തിരിച്ചറിയുന്നത്.
ആന്ധ്രയില്‍ നിന്ന് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് പദ്ധതി പാളിയത്. പിന്നാലെ പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതില്‍ നിന്നാണ് ക്രുരമായ ലൈംഗിക ചൂഷണത്തെ കുറിച്ചും വാണിഭ സംഘത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്ത് വന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
ജ്യേഷ്ഠന്റെ ആക്രമണത്തിൽ സഹോദരൻ കൊല്ലപ്പെട്ടു, ബഹളം വെച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് അതിക്രമം, സംഭവം പാലക്കാട്
-
ജൂതപ്പള്ളിയിലെ തീവെപ്പ് കേസിൽ അറസ്റ്റിലായ എബിൻ പോളിന്റെ ഡിജിറ്റൽ പരിശോധനയിൽ നിർണായക വിവരങ്ങൾ പുറത്ത്
-
കണ്ണൂരിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒരാളെ സ്ഥാനാർഥിയാക്കാത്തതിൽ പാർട്ടിക്ക് പിഴവ് സംഭവിച്ചെന്ന് ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്
Most read
-
പള്ളി അൾത്താരയിൽ ദാരുണ സംഭവം ; കുർബാന ചടങ്ങുകൾക്കിടെ കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം
-
അതിർത്തിയിൽ വീണ്ടും കടുത്ത ജാഗ്രത ; ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ നിർദേശിച്ച് കരസേന ഹിമാലയൻ മേഖലയിൽ
-
പതിനാറുകാരിയെ പീഡിപ്പിച്ച കേസ് : സ്പായുടെ ഉടമസ്ഥൻ ഹെൽത്ത് ഇൻസ്പെക്ടറെന്ന് സൂചന
-
സ്കൂട്ടർ അപകടത്തെ തുടർന്ന് ചികിത്സയില്‍ ആയിരുന്ന ജേക്കബ് ചെറിയാൻ അന്തരിച്ചു
-
പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി


