Skip to content

പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി

പത്തനംതിട്ട: പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി. തിരുവല്ല പോലീസ് സ്റ്റേഷനിലെ സി പി ഒ നിഷാന്ത് പി ചന്ദ്രനെയാണ് സർവീസിൽ നിന്നും പിരിച്ചുവിടുന്നത്. കൊടുംകുറ്റവാളികളുമായുള്ള ബന്ധം തെളിഞ്ഞതോടെയാണ് ആഭ്യന്തര വകുപ്പിന്റെ കടുത്ത നടപടി. പീച്ചി സ്വർണക്കവർച്ചാ കേസിലെ ഗുണ്ടാ സംഘവുമായി ഉൾപ്പെടെ ഇയാൾക്ക് ബന്ധമുണ്ടെന്ന പരാതിയിൽ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ സി പി ഒ നിഷാന്ത് പി ചന്ദ്രൻ കുറ്റക്കാരൻ എന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങിയത്. കൊടുംകുറ്റവാളികളുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിന് പിന്നാലെ മാസങ്ങളായി നിഷാന്ത് സസ്പെൻഷനിലാണ്. സർവീസിൽ നിന്ന് പിരിച്ചുവിടാതിരിക്കാൻ എന്തെങ്കിലും വിശദീകരണം ഉണ്ടെങ്കിൽ 15 ദിവസത്തിനകം ബോധിപ്പിക്കണമെന്ന് കാട്ടി നിഷാന്തിന് ജില്ലാ പോലീസ് മേധാവി കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. പള്ളി അൾത്താരയിൽ ദാരുണ സംഭവം ; കുർബാന ചടങ്ങുകൾക്കിടെ കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം

  2. അതിർത്തിയിൽ വീണ്ടും കടുത്ത ജാഗ്രത ; ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ നിർദേശിച്ച് കരസേന ​ഹിമാലയൻ മേഖലയിൽ

  3. പതിനാറുകാരിയെ പീഡിപ്പിച്ച കേസ് : സ്പായുടെ ഉടമസ്ഥൻ ഹെൽത്ത് ഇൻസ്പെക്ടറെന്ന് സൂചന

  4. സ്കൂട്ടർ അപകടത്തെ തുടർന്ന് ചികിത്സയില്‍ ആയിരുന്ന ജേക്കബ് ചെറിയാൻ അന്തരിച്ചു

  5. ​കുട്ടികളിലെ കഴിവുകൾ തല്ലിക്കെടുത്തരുത് ; വർത്തമാനകാല സമൂഹത്തെക്കുറിച്ച് മുന്നറിയിപ്പുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ

Share on WhatsApp

Share this story

പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി pathanamthittamedia.com