Skip to content

കണ്ണൂരിൽ ന്യൂനപക്ഷ വിഭാ​ഗത്തിൽപ്പെട്ട ഒരാളെ സ്ഥാനാർഥിയാക്കാത്തതിൽ പാർട്ടിക്ക് പിഴവ് സംഭവിച്ചെന്ന് ജില്ലാ സെക്രട്ടറി കെ.കെ രാ​ഗേഷ്

തിരുവനന്തപുരം: കണ്ണൂരിൽ ന്യൂനപക്ഷ വിഭാ​ഗത്തിൽപ്പെട്ട ഒരാളെ സ്ഥാനാർഥിയാക്കാത്തതിൽ പാർട്ടിക്ക് പിഴവ് സംഭവിച്ചെന്ന് ജില്ലാ സെക്രട്ടറി കെ.കെ രാ​ഗേഷ്. മതന്യൂനപക്ഷത്തിൽ ഒരാളെ സ്ഥാനാർഥി ആക്കേണ്ടതായിരുന്നെന്നും എവിടെയൊക്കെയാണ് വോട്ട് കുറഞ്ഞതെന്ന് മനസിലാക്കി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കെതിരെ ഉയർന്നുവന്ന വിമർശനങ്ങൾ കാര്യമായി എടുക്കുമെന്നും വിമർശനം ഇല്ലെങ്കിൽ എന്ത് യോഗമെന്നും വിമർശനത്തെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണ് സിപിഎം എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയിൽ എട്ട് ക്ഷണിതാക്കളെ ഉൾപ്പെടുത്തിയെന്നും പയ്യന്നൂരിനേക്കാൾ വ്യത്യസ്തമാണ് തളിപ്പറമ്പിലെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പി.പി ദിവ്യ പാർട്ടിയുടെ ഭാ​ഗമാണെന്നും പാർട്ടി അകറ്റി നിർത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിമ്മിനെ അടിമുടി ശക്തിപ്പെടുത്തുന്ന ചർച്ചകളും തീരുമാനങ്ങളും എടുത്തതായും ഇനിയും ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിപിഎം കണ്ണൂർ ജില്ലാ വിപുലീകൃത കമ്മിറ്റി യോ​ഗത്തിൽ പയ്യന്നൂരിൽ അണികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ പാർട്ടിക്ക് വീഴ്ചയുണ്ടായെന്ന് പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്. വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് അണികളെ ബോധ്യപ്പെടുത്താൻ കഴിയാതിരുന്നതും പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ വീഴ്ചയും തെരെഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പള്ളി അൾത്താരയിൽ ദാരുണ സംഭവം ; കുർബാന ചടങ്ങുകൾക്കിടെ കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം

  2. ​കുട്ടികളിലെ കഴിവുകൾ തല്ലിക്കെടുത്തരുത് ; വർത്തമാനകാല സമൂഹത്തെക്കുറിച്ച് മുന്നറിയിപ്പുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ

  3. യുവതലമുറ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിലെ ആരോഗ്യകരമായ പ്രവണത; ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം ചർച്ചയാകുന്നു!

  4. ​ഗ്രാനൈറ്റ് വ്യവസായി വീരമണിക്കെതിരേ ഏഴാമത്തെ പോക്സോ കേസ്; ഇതുവരെ മൊഴി നൽകിയത് 11 പെൺകുട്ടികൾ; പീഡിപ്പിച്ചത് നിരവധി കുട്ടികളെ

  5. കോവളത്തെ സ്പാ കേന്ദ്രത്തിലെ പീഡനം; 16കാരിയുടെ അമ്മയുടെ സഹോദരിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്ത് പൊലീസ്

Share on WhatsApp

Share this story

കണ്ണൂരിൽ ന്യൂനപക്ഷ വിഭാ​ഗത്തിൽപ്പെട്ട ഒരാളെ സ്ഥാനാർഥിയാക്കാത്തതിൽ പാർട്ടിക്ക് പിഴവ് സംഭവിച്ചെന്ന് ജില്ലാ സെക്രട്ടറി കെ.കെ രാ​ഗേഷ് pathanamthittamedia.com