Skip to content

അടൂര്‍ മണ്ണടിയിൽ യുവാക്കളെ ആക്രമിച്ച സംഭവം : പ്രതികള്‍ അറസ്റ്റില്‍

അടൂര്‍ : ഏനാത്ത് മണ്ണടി കാലായിമുക്കില്‍ ഗാനമേളയ്ക്കിടയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണടി പത്മവിലാസം (കണിപ്പറമ്പിൽ) ശ്യാംതിലക് (43), മണ്ണടി കടക്കേൽ വീട്ടില്‍ അജീഷ് (38), മണ്ണടി കടക്കേൽ വീട്ടില്‍ അഭിലാഷ് (47), മണ്ണടി പീലിക്കോട്ട് വീട്ടില്‍ സുജേഷ് (39) എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ 21 ന് രാത്രി 11.30 നാണ് പ്രതികൾ ഏനാത്ത് സ്വദേശികളായ യുവാക്കളെ ആക്രമിച്ചത്. കാലായിമുക്കില്‍ നടന്ന ഗാനമേള കേട്ടുകൊണ്ടിരിക്കുന്നതിനിടെ മഹേഷ് മുരളി എന്ന യുവാവിന്‍റെ കാലിലൂടെ പ്രതികളിലൊരാള്‍ സ്കൂട്ടർ ഓടിച്ചുകയറ്റിയതിനെത്തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഗാനമേള കഴിഞ്ഞ വീട്ടിലേക്ക് പോവുകയായിരുന്നു മഹേഷ് മുരളി സുഹൃത്തുക്കളായ ജയകൃഷ്ണൻ, രാകേഷ് എന്നിവരെ ഒന്‍പതുപേരടങ്ങുന്ന സംഘം വഴിയിൽ തടഞ്ഞുനിർത്തി കമ്പും സ്ക്വയർ പൈപ്പുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

കേസിലെ എട്ടാംപ്രതി രജനീഷിനെ ഈ മാസം ഒൻപതിന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന്‍റെ നിർദേശപ്രകാരം ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലാവുന്നത്. ഇപ്പോൾ അറസ്റ്റിലായ ഒന്നാംപ്രതി ശ്യാം തിലക് ഏനാത്ത്, അടൂർ പോലീസ് സ്റ്റേഷനുകളിലായി 10 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. രണ്ടാംപ്രതി അജീഷ് ഏനാത്ത് പോലീസ് സ്റ്റേഷനിലെ മറ്റൊരുകേസിലും പ്രതിയാണെന്ന് ഏനാത്ത് എസ്.എച്ച്.ഒ. പറഞ്ഞു. സബ് ഇൻസ്പെക്ടർ രാഹുൽ ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ് – സ്ഥാപനത്തിന്റെ  മുഴുവന്‍ ശാഖകളിലും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയാല്‍ തകര്‍ന്നുവീഴുന്ന ചീട്ടു കൊട്ടാരങ്ങളാണ് പല NBFCകളും

  2. അടൂരിൽ രാത്രിയിൽ നഗ്നനായി വീടുകൾക്കും കടകൾക്കും മുന്നിലൂടെ അജ്ഞാതന്റെ സഞ്ചാരം ; ഭീതിയിൽ നാട്ടുകാർ

  3. വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  4. മുതിർന്ന മാധ്യമപ്രവർത്തകയും മനോരമ ന്യൂസിലെ പ്രമുഖ അവതാരകയുമായ നിഷ പുരുഷോത്തമൻ ചാനൽ വിടാൻ ഒരുങ്ങുന്നതായി സൂചന

  5. വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയം പ്രവേശന പരീക്ഷ : അഡ്മിറ്റ്‌ കാര്‍ഡ് പ്രസിദ്ധീകരിച്ചു

Share on WhatsApp

Share this story

അടൂര്‍ മണ്ണടിയിൽ യുവാക്കളെ ആക്രമിച്ച സംഭവം : പ്രതികള്‍ അറസ്റ്റില്‍ pathanamthittamedia.com