Skip to content

ഡൽഹിയിലെ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം ; 4 പേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: ഡൽഹി മംഗോൾപുരി വ്യാവസായിക മേഖലയിലെ ഫേസ് വണ്ണിലുള്ള ഷൂ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ നാലു പേർ മരിച്ചു. രണ്ടു പേർക്കു പരുക്കേറ്റു. ഇന്നലെ രാത്രി 9.30 ഓടെയാണു തീപിടിത്തമുണ്ടായത്. പോലീസും ഫയർഫോഴ്‌സും നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണു തീ നിയന്ത്രണവിധേയമാക്കിയത്. ഫാക്ടറിക്കുള്ളിൽ ബോധരഹിതരായ അവസ്ഥയിലായിരുന്ന ആറ് പേരെയാണ് രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്. ഇവരെ ഉടൻ മംഗോൾപുരിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേർ അപ്പോഴേക്കും മരിച്ചിരുന്നു. മറ്റ് രണ്ട് പേർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഫാക്ടറിയുടെ ബേസ്‌മെന്റിൽനിന്നാണ് തീ പടർന്നതെന്ന് ഫയർ ഓഫിസർ എഡിഒ പരസ് കുമാർ പറഞ്ഞു. തീ മുകളിലത്തെ നിലകളിലേക്കു പടരാതെ ബേസ്‌മെന്റിൽ തന്നെ ഒതുക്കാൻ ഫയർഫോഴ്‌സിനു സാധിച്ചതാണു വലിയ ദുരന്തം ഒഴിവാക്കിയത്. എന്നാൽ പുക മുകളിലേക്കു പടരുകയായിരുന്നു. മൂന്നാം നിലയിലെ ഗോവണിപ്പടിയിൽനിന്ന് ഒരാളെയും നാലാം നിലയിൽനിന്ന് അഞ്ച് പേരെയും പുക ശ്വസിച്ച് ബോധരഹിതരായ നിലയിലാണ് കണ്ടെത്തിയത്. നിലവിൽ തീ പൂർണമായും അണച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ് – സ്ഥാപനത്തിന്റെ  മുഴുവന്‍ ശാഖകളിലും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയാല്‍ തകര്‍ന്നുവീഴുന്ന ചീട്ടു കൊട്ടാരങ്ങളാണ് പല NBFCകളും

  2. അടൂരിൽ രാത്രിയിൽ നഗ്നനായി വീടുകൾക്കും കടകൾക്കും മുന്നിലൂടെ അജ്ഞാതന്റെ സഞ്ചാരം ; ഭീതിയിൽ നാട്ടുകാർ

  3. വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  4. വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയം പ്രവേശന പരീക്ഷ : അഡ്മിറ്റ്‌ കാര്‍ഡ് പ്രസിദ്ധീകരിച്ചു

  5. മുതിർന്ന മാധ്യമപ്രവർത്തകയും മനോരമ ന്യൂസിലെ പ്രമുഖ അവതാരകയുമായ നിഷ പുരുഷോത്തമൻ ചാനൽ വിടാൻ ഒരുങ്ങുന്നതായി സൂചന

Share on WhatsApp

Share this story

ഡൽഹിയിലെ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം ; 4 പേർക്ക് ദാരുണാന്ത്യം pathanamthittamedia.com