ഒളിക്യാമറ വിവാദം ; മുൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷ കൃപ ആൽവയെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി
ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഒളിക്യാമറ വിവാദവുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവും മുൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷയുമായ കൃപ ആൽവയെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൃപ ആൽവയെ 6 വർഷത്തേക്ക് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താനും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാനും ലക്ഷ്യമിട്ട് നടന്ന ഒളിക്യാമറ ദൃശ്യങ്ങൾ നിർമ്മിച്ചതിലും പ്രചരിപ്പിച്ചതിലും കൃപ ആൽവയ്ക്ക് പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. തനിക്കെതിരെയുള്ള ഗൂഢലോചനയിൽ സ്വന്തം പാർട്ടി നേതാക്കൾക്ക് പങ്കുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിട്ടും കൃപ ആൽവയ്ക്കെതിരെ ഉടൻ നടപടിയെടുക്കാത്തതിൽ സിദ്ധരാമയ്യ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
കേസിൽ ബെംഗളൂരു സൈബർ ക്രൈം പോലീസും കർണാടക പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ചും കൃപ ആൽവയെ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിൽ സിദ്ധരാമയ്യക്കെതിരായ വീഡിയോ തികച്ചും വ്യാജമാണെന്ന് ചോദ്യം ചെയ്യലില്‍ കണ്ടെത്തിയിരുന്നു. ഒന്നാം സിദ്ധരാമയ്യ സർക്കാരിന്റെ കാലത്താണ് കൃപ ആൽവ കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണായി പ്രവർത്തിച്ചിരുന്നത്. സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന ഗൂഢലോചന തെളിഞ്ഞതോടെയാണ് കെപിസിസി കർശന അച്ചടക്ക നടപടിയുമായി മുന്നോട്ടുപോയത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ് – സ്ഥാപനത്തിന്റെ മുഴുവന്‍ ശാഖകളിലും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയാല്‍ തകര്‍ന്നുവീഴുന്ന ചീട്ടു കൊട്ടാരങ്ങളാണ് പല NBFCകളും
-
അടൂരിൽ രാത്രിയിൽ നഗ്നനായി വീടുകൾക്കും കടകൾക്കും മുന്നിലൂടെ അജ്ഞാതന്റെ സഞ്ചാരം ; ഭീതിയിൽ നാട്ടുകാർ
-
വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയം പ്രവേശന പരീക്ഷ : അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു
-
മുതിർന്ന മാധ്യമപ്രവർത്തകയും മനോരമ ന്യൂസിലെ പ്രമുഖ അവതാരകയുമായ നിഷ പുരുഷോത്തമൻ ചാനൽ വിടാൻ ഒരുങ്ങുന്നതായി സൂചന





