Skip to content

അമിത പലിശ മോഹിച്ച് ഇയ്യാംപാറ്റകളെപ്പോലെ ചെന്നുകയറി കരിഞ്ഞുവീണ് ജീവിതം മുഴുവന്‍ പുകഞ്ഞുതീര്‍ത്ത നിക്ഷേപകര്‍ : ബ്ലെയിഡ് കമ്പനിയില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം പരിശോധിക്കുക

കൊച്ചി : ഒരു ആയുസ്സ് മുഴുവനും അധ്വാനിച്ചുണ്ടാക്കിയ വിയര്‍പ്പിന്റെ മണമുള്ള പണം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നതിന് മുമ്പ്  കേരളത്തിലെ കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം പരിശോധിക്കണം. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ കേരളത്തിലെ നിരവധി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളാണ് പൂട്ടിക്കെട്ടിയത്. കേസും കോടതിയും സമരവുമായി  നിക്ഷേപകര്‍ വെയിലുകൊള്ളുമ്പോള്‍ തട്ടിപ്പ് നടത്തിയ ബ്ലെയിഡ് കമ്പിനി മുതലാളിയും കുടുംബവും ആഡംബര ജീവിതം നയിക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അമിത പലിശ വാഗ്ദാനങ്ങളില്‍ കുടുങ്ങി ഇയ്യാംപാറ്റകളെപ്പോലെ പലരും ചെന്നുകയറി കരിഞ്ഞുവീണ് ജീവിതം മുഴുവന്‍ പുകഞ്ഞുതീര്‍ത്ത സാധാരണക്കാരായ നിക്ഷേപകരുടെ അനുഭവങ്ങള്‍ അറിഞ്ഞതിനുശേഷമേ ഏതെങ്കിലും ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിങ്ങളുടെ പണം നിക്ഷേപിക്കാവൂ. ജനത്തിന്റെ കയ്യിലെ പണം കണ്ട് കണ്ണ് മഞ്ഞളിക്കുന്ന ബ്ലെയിഡ് മുതലാളിയും അയാളുടെ ശമ്പളവും കമ്മീഷനും പറ്റുന്ന ജീവനക്കാരും കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ഒരു ഇരയെ കിട്ടുവാന്‍ … ആ ഇര നിങ്ങള്‍ ആകരുത്.

കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ പൂട്ടിക്കെട്ടിയ അല്ലെങ്കില്‍ നിക്ഷേപതട്ടിപ്പ് നടത്തിയ സ്ഥാപനങ്ങളുടെ പട്ടിക താഴെ നല്‍കുന്നു. ഇതിനെക്കുറിച്ച്‌ പഠിക്കുകയും ഈ സ്ഥാപനങ്ങളിലൊക്കെ നിക്ഷേപം നടത്തിയവരോട് തങ്ങളുടെ അനുഭവങ്ങള്‍ ചോദിക്കുകയും ചെയ്തിട്ട് നിങ്ങള്‍ നിക്ഷേപം നടത്തൂ. ആയിരക്കണക്കിന് നിക്ഷേപകരെ പെരുവഴിയിലാക്കിയ സ്ഥാപനങ്ങള്‍. ഇതിന്റെ ഉടമകളുടെയും ഇവിടെ പണം നിക്ഷേപിച്ചവരുടെയും ഇപ്പോഴത്തെ അവസ്ഥ അന്വേഷിക്കുക. കരിഞ്ഞുണങ്ങിയ സ്വപ്നങ്ങളുമായി ജീവച്ഛവംപോലെ ജീവിക്കുന്ന മനുഷ്യ കോലങ്ങള്‍. ഇതൊക്കെ കണ്ടിട്ടും കാണാതെപോകുന്ന നമ്മുടെ നിയമ നിര്‍മ്മാണ സഭയിലെ ജനപ്രതിനിധികള്‍. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല …സര്‍വതും നഷ്ടപ്പെട്ട നിക്ഷേപകനോട് ചേര്‍ന്നുനിന്നാല്‍ അവന് നേട്ടമൊന്നുമില്ല….പ്രാരാബ്ദങ്ങളുടെ കഥകള്‍ കേട്ടാല്‍ ജനപ്രതിനിധികളുടെ വിശപ്പടങ്ങില്ല.

നിക്ഷേപകര്‍ക്ക് നീതി ലഭിക്കാതെ പോയ സ്ഥാപനങ്ങളില്‍ ചിലത് >>> കേരള ഹൌസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (KHFL), സേഫ് ആന്റ് സ്ട്രോങ്ങ്‌ നിധി, അര്‍ബന്‍ നിധി ലിമിറ്റഡ്, പി.ആര്‍.ഡി മിനി നിധി ലിമിറ്റഡ്, പി.ആര്‍.ഡി ഫിനാന്‍സ്, പോപ്പുലര്‍ ഫിനാന്‍സ്, മേരിറാണി പോപ്പുലര്‍ നിധി, ഹൈറിച്ച് കമ്പിനി, കേച്ചേരി ചിട്ടി ഫണ്ട്, എച്ച്.ഡി.ബി നിധി ലിമിറ്റഡ്, അര്‍ബന്‍ നിധി, ജെന്‍ ടൂ ജെന്‍, ടോട്ടല്‍ ഫോര്‍ യു, ജിബിജി നിധി, ക്രിസ്റ്റല്‍ ഫിനാന്‍സ്, സമരിയാസ് ഫൈനാന്‍സ്, തറയിൽ ഫിനാൻസ്, നെടുമ്പറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ്, നെടുമ്പറമ്പില്‍ നെഡ് സ്റ്റാര്‍, തേവർവേലിൽ ബാങ്കേഴ്സ്, ഫാം ഫെഡ്‌, ലൈഫ് ലൈന്‍ ബാങ്കേഴ്‌സ് ഓഫ് മലബാര്‍, കൊഡിഷ് നിധി ലിമിറ്റഡ്, ഓറിയന്റല്‍ ഫൈനാന്‍സ്, പ്രിൻസസ് ഗോൾഡ് ആന്റ് ഡയമണ്ട്, പൊ​ൻ​പ​ണം ചി​റ്റ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, കുന്നത്തുകളത്തിൽ ചിട്ടി ഫണ്ട്, ആപ്പിള്‍ ട്രീ ചിറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ചമ്പക്കാട് തോംസണ്‍ ചിട്ടി ആന്‍ഡ് ഫൈനാന്‍സിയേഴ്‌സ്, നിര്‍മ്മല്‍ കൃഷ്ണ ചിട്ടി ഫണ്ട്‌, പേൾ അഗ്രോ-ടെക് കോർപ്പറേഷൻ ലിമിറ്റഡ്, ബംഗളൂരു എ.ആന്‍ഡ് എ ചിട്ടിഫണ്ട്, പേരാമ്പ്ര അർബൻ നിധി, അൽ മുക്താദിർ ജ്വല്ലറി തട്ടിപ്പ്, പാതിവില തട്ടിപ്പ്, ദീമാ ജ്വല്ലറി തട്ടിപ്പ്, ഇരിങ്ങാലക്കുട ബില്യൺ ബീസ് നിക്ഷേപ തട്ടിപ്പ്, ഇറീഡിയം തട്ടിപ്പ്, സേഫ് ആന്റ് സ്ട്രോങ്ങ്‌ നിക്ഷേപ തട്ടിപ്പ്, ഹിവാന്‍സ് നിധി, ഗുരുദേവ ഫൈനാന്‍സ്, മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പ്, എനി ടൈം മണി, അവതാര്‍ ഗോള്‍ഡ്‌, ഗുഡ്വില്‍ ഗോള്‍ഡ്‌, മോറിസ് കോയിന്‍, ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക്സ്, ഗോള്‍ഡ്‌ പാലസ് കാസല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫിന്‍സിയര്‍ കുറീസ്, വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റി, നാനോ എക്സല്‍ മണി, മെല്‍ക്കര്‍ ഫിനാന്‍സ്, എം.സി.കെ നിധി, ലാബെല്ലാ ഫൈനാന്‍സ്, ലിസ് ലോട്ടറി, സതേണ്‍ ഫൈനാന്‍സിയെഴ്സ്, ഇന്റഗ്രേറ്റഡ് ഫിനാന്‍സ്, ആട് – തേക്ക് – മാഞ്ചിയം, ഇങ്ങനെ അനന്തമായി നീളുകയാണ് പട്ടിക. ഈ പട്ടിക പൂര്‍ണ്ണമാക്കുവാന്‍ പോലും കഴിയുന്നില്ല. >>>  പ്രകാശ് ഇഞ്ചത്താനം, ചീഫ് എഡിറ്റര്‍, Pathanamthitta Media  94473 66263.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ് – സ്ഥാപനത്തിന്റെ  മുഴുവന്‍ ശാഖകളിലും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയാല്‍ തകര്‍ന്നുവീഴുന്ന ചീട്ടു കൊട്ടാരങ്ങളാണ് പല NBFCകളും

  2. അടൂരിൽ രാത്രിയിൽ നഗ്നനായി വീടുകൾക്കും കടകൾക്കും മുന്നിലൂടെ അജ്ഞാതന്റെ സഞ്ചാരം ; ഭീതിയിൽ നാട്ടുകാർ

  3. വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  4. മുതിർന്ന മാധ്യമപ്രവർത്തകയും മനോരമ ന്യൂസിലെ പ്രമുഖ അവതാരകയുമായ നിഷ പുരുഷോത്തമൻ ചാനൽ വിടാൻ ഒരുങ്ങുന്നതായി സൂചന

  5. വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയം പ്രവേശന പരീക്ഷ : അഡ്മിറ്റ്‌ കാര്‍ഡ് പ്രസിദ്ധീകരിച്ചു

Share on WhatsApp

Share this story

അമിത പലിശ മോഹിച്ച് ഇയ്യാംപാറ്റകളെപ്പോലെ ചെന്നുകയറി കരിഞ്ഞുവീണ് ജീവിതം മുഴുവന്‍ പുകഞ്ഞുതീര്‍ത്ത നിക്ഷേപകര്‍ : ബ്ലെയിഡ് കമ്പനിയില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം പരിശോധിക്കുക pathanamthittamedia.com