വയനാട് പനമരത്ത് ഗർഭിണിക്ക് മരുന്ന് മാറി നൽകിയതായി പരാതി
വയനാട് : വയനാട് പനമരത്ത് ഗർഭിണിക്ക് മരുന്ന് മാറി നൽകിയതായി പരാതി. പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ നിന്ന് നൽകിയ മരുന്നാണ് മാറിയത്. അയേണിനുള്ള ഇഞ്ചക്ഷന് പകരം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ മാറി നൽകിയതായാണ് ആരോപണം. പനമരം കീഞ്ഞുകടവ് വട്ടുകുത്ത് റാഹിന ആഷിഖിനാണ് (29) ഇഞ്ചക്ഷൻ മാറി നൽകിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. രണ്ടു ദിവസം മുൻപ് കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്നു ഗർഭിണിക്ക് കാലാവധി കഴിഞ്ഞ ഫോളിക് ആസിഡ് ഗുളികകൾ നൽകിയതായി പരാതി ഉയർന്നിരുന്നു. മൂന്നുമാസം ഗർഭിണിയായ യുവതിക്ക് ഛർദിയും വയർ വീക്കവും ഉണ്ടായി. പാലത്തറ സർക്കാർ ആശുപത്രിയുടെ ഭാഗമായ പള്ളിമുക്ക് ആരോഗ്യകേന്ദ്രത്തിൽ നിന്നാണ് മരുന്ന് നൽകിയത്. അയത്തിൽ ഗാന്ധിനഗർ 225ൽ ആഷിന മൻസിലിൽ ബീമ ഹാരീഷിന് ആണ് ആരോഗ്യപ്രശ്‌നമുണ്ടായത്.
കഴിഞ്ഞ ജൂലൈയിൽ കാലാവധി അവസാനിച്ച ഗുളിക ഒക്ടോബർ മൂന്നിനാണ് ബീമ താമസിക്കുന്ന മാടൻനടയിലെ വീട്ടിൽ ആശാ പ്രവർത്തക എത്തിച്ചത്. തുടർച്ചയായി ഗുളിക കഴിച്ചതോടെ ഛർദിയും വയർവേദനയും വയർവീക്കവും ഉണ്ടായി. ഇതേത്തുടർന്ന് ബീമയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ് – സ്ഥാപനത്തിന്റെ മുഴുവന്‍ ശാഖകളിലും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയാല്‍ തകര്‍ന്നുവീഴുന്ന ചീട്ടു കൊട്ടാരങ്ങളാണ് പല NBFCകളും
-
അടൂരിൽ രാത്രിയിൽ നഗ്നനായി വീടുകൾക്കും കടകൾക്കും മുന്നിലൂടെ അജ്ഞാതന്റെ സഞ്ചാരം ; ഭീതിയിൽ നാട്ടുകാർ
-
വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
മുതിർന്ന മാധ്യമപ്രവർത്തകയും മനോരമ ന്യൂസിലെ പ്രമുഖ അവതാരകയുമായ നിഷ പുരുഷോത്തമൻ ചാനൽ വിടാൻ ഒരുങ്ങുന്നതായി സൂചന
-
അമിത പലിശ മോഹിച്ച് ഇയ്യാംപാറ്റകളെപ്പോലെ ചെന്നുകയറി കരിഞ്ഞുവീണ് ജീവിതം മുഴുവന്‍ പുകഞ്ഞുതീര്‍ത്ത നിക്ഷേപകര്‍ : ബ്ലെയിഡ് കമ്പനിയില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം പരിശോധിക്കുക





