Skip to content

കെപിസിസി പുനഃസംഘടനാ ചർച്ചകൾ വീണ്ടും സജീവം ; അര ഡസനിലധികം നേതാക്കൾ പരിഗണനയിൽ

തിരുവനന്തപുരം : കേരളത്തിൽ കോൺഗ്രസ് നേതൃമാറ്റ ചർച്ചകൾക്ക് വീണ്ടും ചൂടേറുന്നു. കെപിസിസിക്ക് മുഴുവൻ സമയ അധ്യക്ഷനെ നിയമിക്കാനുള്ള നടപടികളുമായി ഹൈക്കമാൻഡ് മുന്നോട്ട്. പാർട്ടി പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലാണെന്ന മുതിർന്ന നേതാക്കളുടെ പരസ്യവിമർശനത്തിന് പിന്നാലെയാണ് ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ. അര ഡസനിലേറെ പ്രമുഖ നേതാക്കളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. എ.പി. അനിൽകുമാർ, ജോസഫ് വാഴയ്ക്കൻ, എം.എം. ഹസ്സൻ, ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കൊപ്പം യുവനിരയിൽ നിന്ന് മാത്യു കുഴൽനാടൻ, ഷാഫി പറമ്പ് എന്നിവരുടെ പേരുകളും ശക്തമായി ഉയരുന്നുണ്ട്. ഇതിനിടയിൽ പാർട്ടിക്ക് ഒരു വനിതാ അധ്യക്ഷ വേണമെന്ന ആവശ്യവും കോൺഗ്രസ് ക്യാമ്പിൽ സജീവമാണ്. ഉടന്‍ പുനഃസംഘടന നടത്തണമെന്നാണ് ദീപാ ദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ട്. പല ജില്ലകളിലും സംഘടനാ പ്രവര്‍ത്തനം നിശ്ചലമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ് – സ്ഥാപനത്തിന്റെ  മുഴുവന്‍ ശാഖകളിലും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയാല്‍ തകര്‍ന്നുവീഴുന്ന ചീട്ടു കൊട്ടാരങ്ങളാണ് പല NBFCകളും

  2. അടൂരിൽ രാത്രിയിൽ നഗ്നനായി വീടുകൾക്കും കടകൾക്കും മുന്നിലൂടെ അജ്ഞാതന്റെ സഞ്ചാരം ; ഭീതിയിൽ നാട്ടുകാർ

  3. വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  4. മുതിർന്ന മാധ്യമപ്രവർത്തകയും മനോരമ ന്യൂസിലെ പ്രമുഖ അവതാരകയുമായ നിഷ പുരുഷോത്തമൻ ചാനൽ വിടാൻ ഒരുങ്ങുന്നതായി സൂചന

  5. അമിത പലിശ മോഹിച്ച് ഇയ്യാംപാറ്റകളെപ്പോലെ ചെന്നുകയറി കരിഞ്ഞുവീണ് ജീവിതം മുഴുവന്‍ പുകഞ്ഞുതീര്‍ത്ത നിക്ഷേപകര്‍ : ബ്ലെയിഡ് കമ്പനിയില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം പരിശോധിക്കുക

Share on WhatsApp

Share this story

കെപിസിസി പുനഃസംഘടനാ ചർച്ചകൾ വീണ്ടും സജീവം ; അര ഡസനിലധികം നേതാക്കൾ പരിഗണനയിൽ pathanamthittamedia.com