Skip to content

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും രക്തദാന ക്യാമ്പും നടന്നു

കോന്നി : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ കോൺഗ്രസ് സേവാദൾ കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി മെഡിക്കല്‍ കോളേജില്‍ അനുസ്മരണ സമ്മേളനവും രക്തദാന ക്യാമ്പും നടന്നു. അനുസ്മരണ സമ്മേളനം കെ.പി.സി.സി. സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ഇന്ദിരാഗാന്ധിയുടെ രാജ്യസ്നേഹവും ധീരമായ നേതൃത്വവും രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയുള്ള അവരുടെ ത്യാഗവും പുതുതലമുറയ്ക്ക് എന്നും പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സേവാദൾ ജില്ലാ പ്രസിഡന്‍റ് ശ്യാം എസ്.കോന്നി അധ്യക്ഷത വഹിച്ചു.

രക്തദാന ക്യാമ്പിന്‍റെ ഉദ്ഘാടനവും ശ്യാം എസ്.കോന്നി രക്തം ദാനം ചെയ്തുകൊണ്ട് നിർവഹിച്ചു. ഇന്ദിരാഗാന്ധിയുടെ സ്മരണ പുതുക്കുന്നതിനൊപ്പം ജീവൻ രക്ഷിക്കുന്ന മഹത്തായ സന്ദേശം സമൂഹത്തിന് പകരുക എന്ന ലക്ഷ്യത്തോടെയാണ് രക്തദാന ക്യാമ്പ് നടന്നത്. ഗീതാദേവി, ജി.ശ്രീകുമാർ, സനീഷ് എസ്., ജോയി തോമസ്, നിഷാദ് ആനപ്പാറ, ജോൺ ജോർജ്ജ്, നാസിം കുമ്മണ്ണൂർ, അനിൽ മല്ലപ്പുഴശ്ശേരി, റോയി മോൻ, മാത്യു തോമസ്, ജോസഫ് വർഗ്ഗീസ്, അജ്മൽ കരിം, സണ്ണി തോമസ്, ബിനു പാപ്പച്ചൻ, അനീഷ് കുളനട, ആസിഫ് കോന്നി എന്നിവർ സംസാരിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ് – സ്ഥാപനത്തിന്റെ  മുഴുവന്‍ ശാഖകളിലും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയാല്‍ തകര്‍ന്നുവീഴുന്ന ചീട്ടു കൊട്ടാരങ്ങളാണ് പല NBFCകളും

  2. അടൂരിൽ രാത്രിയിൽ നഗ്നനായി വീടുകൾക്കും കടകൾക്കും മുന്നിലൂടെ അജ്ഞാതന്റെ സഞ്ചാരം ; ഭീതിയിൽ നാട്ടുകാർ

  3. വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  4. മുതിർന്ന മാധ്യമപ്രവർത്തകയും മനോരമ ന്യൂസിലെ പ്രമുഖ അവതാരകയുമായ നിഷ പുരുഷോത്തമൻ ചാനൽ വിടാൻ ഒരുങ്ങുന്നതായി സൂചന

  5. അമിത പലിശ മോഹിച്ച് ഇയ്യാംപാറ്റകളെപ്പോലെ ചെന്നുകയറി കരിഞ്ഞുവീണ് ജീവിതം മുഴുവന്‍ പുകഞ്ഞുതീര്‍ത്ത നിക്ഷേപകര്‍ : ബ്ലെയിഡ് കമ്പനിയില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം പരിശോധിക്കുക

Share on WhatsApp

Share this story

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും രക്തദാന ക്യാമ്പും നടന്നു pathanamthittamedia.com