പ്രമാടം വി – കോട്ടയത്ത് വീടിന് തീപിടിച്ചു : ലക്ഷങ്ങളുടെ നഷ്ടം
പത്തനംതിട്ട : പ്രമാടം വി – കോട്ടയം ഇളപ്പുപാറയില്‍ വീടിന് തീ പിടിച്ചതിനെത്തുടര്‍ന്ന് വീട് കത്തി നശിച്ചു. കഴിഞ്ഞ രാത്രി 8.45 നായിരുന്നു അപകടം. വി – കോട്ടയം ഇളപ്പുപാറ തട്ടക്കുന്നില്‍ വീട്ടില്‍ മോഹനന്‍റെ വീടിനാണ് അഗ്നിബാധയുണ്ടായത്. മോഹനന്‍ തൊട്ടടുത്ത വീട്ടിലേക്ക് പോയ സമയം വീട്ടില്‍ നിന്നും പുകയുയരുന്നത് കണ്ടതോടെയാണ് അപകടം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് തീ അണയ്ക്കുവാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് പത്തനംതിട്ട ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയും പത്തനംതിട്ടയില്‍ നിന്നും കോന്നിയില്‍ നിന്നും രണ്ടുയൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. വീടിന്‍റെ മേല്‍ക്കൂരയും ഗ്രഹോപകരണങ്ങളുമടക്കം കത്തിനശിച്ചു. പ്രധാപ്പെട്ട രേഖകളും കത്തിനശിച്ചിട്ടുണ്ട്. പൂജാമുറിയിലെ നിലവിളക്കില്‍ നിന്നും തീ പടര്‍ന്നതാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് നിഗമനം. ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുടമ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ് – സ്ഥാപനത്തിന്റെ മുഴുവന്‍ ശാഖകളിലും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയാല്‍ തകര്‍ന്നുവീഴുന്ന ചീട്ടു കൊട്ടാരങ്ങളാണ് പല NBFCകളും
-
അടൂരിൽ രാത്രിയിൽ നഗ്നനായി വീടുകൾക്കും കടകൾക്കും മുന്നിലൂടെ അജ്ഞാതന്റെ സഞ്ചാരം ; ഭീതിയിൽ നാട്ടുകാർ
-
വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
മുതിർന്ന മാധ്യമപ്രവർത്തകയും മനോരമ ന്യൂസിലെ പ്രമുഖ അവതാരകയുമായ നിഷ പുരുഷോത്തമൻ ചാനൽ വിടാൻ ഒരുങ്ങുന്നതായി സൂചന
-
വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയം പ്രവേശന പരീക്ഷ : അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു





