പുനലൂര്‍ – മൂവാറ്റുപുഴ പാത : വിജിലന്‍സ് റിപ്പോര്‍ട്ട് മറച്ചുവെച്ച് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് കെ.എസ്.ടി.പി. ഉദ്യോഗസ്ഥര്‍
റാന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ക്രമക്കേട് സംബന്ധിച്ച വിജിലന്‍സ് അന്വേഷണ റിപ്പോട്ട് മറച്ചുവെച്ച് കെ.എസ്.ടി.പി. ഉദ്യോഗസ്ഥര്‍ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. പഴകുളം മധു എം.എല്‍.എ. നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്ലെന്ന് മന്ത്രി പി.കെ.ബഷീര്‍ നിയമസഭയെ അറിയിച്ചത്. പുനലൂര്‍ – മൂവാറ്റുപുഴ പാതയില്‍ പൊന്‍കുന്നം – പുനലൂര്‍ ഭാഗത്തെ നിര്‍മ്മാണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി റാന്നി മന്ദിരം സ്വദേശി എം.ആര്‍. അനില്‍കുമാര്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കോന്നി – പ്ലാച്ചേരി ഭാഗത്തെ നിര്‍മ്മാണം പോലീസ് വിജിലന്‍സ് പരിശോധിച്ചിരുന്നു. നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.
അന്വേഷണ റിപ്പോര്‍ട്ട് ശുപാര്‍ശകളോടെ വി.എ.സി.ബി.ഡയറക്ടറേറ്റ് മുഖേന സര്‍ക്കാരിലേക്ക് നല്‍കിയിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25 ന് പൊതുമരാമത്ത് വകുപ്പിന് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കോന്നി – പ്ലാച്ചേരി ഭാഗത്തെ ബി.എം. ആന്‍ഡ് ബി.സി. ടാറിംഗ് പൂര്‍ണമായി പൊളിച്ചുപണിയുവാനും നിര്‍മ്മാണത്തിലെ ഗുണനിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ റോഡ് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച കണ്‍സള്‍ട്ടന്‍റ് കമ്പനിക്ക് കെ.എസ്.ടി.പി. ചീഫ് എഞ്ചിനീയര്‍ കത്ത് നല്‍കിയിരുന്നു. ഇതിന്‍റെ പകര്‍പ്പ് നിര്‍മ്മാണം ഏറ്റെടുത്ത കരാര്‍ കമ്പനിയായ ഇ.കെ.കെ. ഇന്‍ഫ്രാസ്ട്രക്ച്ചറിനും കൈമാറിയിരുന്നു.
29 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുവാന്‍ 279 കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയത്. എന്നാല്‍ കരാറില്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും പൂര്‍ത്തിയാക്കിയതുമില്ല. 39 കോടി രൂപ അധികമായി കമ്പനിക്ക് നല്‍കുകയും ചെയ്തു. കോര്‍ സാമ്പിള്‍ പരിശോധനയില്‍ പാതയുടെ കനം ബിറ്റുമിന്‍ അംശം എന്നിവയില്‍ കുറവുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് റോഡിന്‍റെ ഉറപ്പിനെയും നിലനില്‍പ്പിനെയും സാരമായി ബാധിക്കും. ഈ കുറവുകള്‍ പരിഹരിക്കുവാന്‍ കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ശുപാര്‍ശ ചെയ്തിരുന്നത്. കണ്‍സള്‍ട്ടന്‍റിന്‍റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതറിയാതെ മന്ത്രി നിയമസഭയില്‍ മറുപടി പറയുകയായിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ് – സ്ഥാപനത്തിന്റെ മുഴുവന്‍ ശാഖകളിലും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയാല്‍ തകര്‍ന്നുവീഴുന്ന ചീട്ടു കൊട്ടാരങ്ങളാണ് പല NBFCകളും
-
അടൂരിൽ രാത്രിയിൽ നഗ്നനായി വീടുകൾക്കും കടകൾക്കും മുന്നിലൂടെ അജ്ഞാതന്റെ സഞ്ചാരം ; ഭീതിയിൽ നാട്ടുകാർ
-
വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
മുതിർന്ന മാധ്യമപ്രവർത്തകയും മനോരമ ന്യൂസിലെ പ്രമുഖ അവതാരകയുമായ നിഷ പുരുഷോത്തമൻ ചാനൽ വിടാൻ ഒരുങ്ങുന്നതായി സൂചന
-
വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയം പ്രവേശന പരീക്ഷ : അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു





