ഇടുക്കി ജില്ലാ കളക്ടര്‍ ദിനേശനെ കയറൂരി വിട്ട് യു.ഡി.എഫ് സര്‍ക്കാര്‍ : പീരുമേട്ടിലെ പട്ടയ ഭൂമി ഉടമകള്‍ വേട്ടയാടപ്പെടുന്നു – മൗനം പാലിച്ച് എം.എല്‍.എമാര്‍
പീരുമേട് : സര്‍ക്കാര്‍ ഭൂമി കയ്യേറിയവര്‍ക്കെതിരെ നടപടിയെടുക്കേണ്ട റവന്യൂ ഉദ്യോഗസ്ഥര്‍ പട്ടയ ഭൂമി ഉടമകളോട് പ്രതികാരം തീര്‍ക്കുന്ന വിചിത്രമായ കാഴ്ചയാണ് കുറച്ചുകാലമായി പീരുമേട്ടില്‍ കണ്ടുവരുന്നത്. ഇടതുപക്ഷ ഭരണകാലത്ത് എല്‍.ഡി.എഫ് കാരനായും യു.ഡി.എഫ് ഭരിക്കുമ്പോള്‍ കറതീര്‍ന്ന യു.ഡി.എഫ് കാരനായും നിലകൊള്ളുന്ന തൊടുപുഴ സ്വദേശിയായ ഒരു റവന്യൂ ഉദ്യോഗസ്ഥനാണ് പീരുമേട്ടിലെ പട്ടയഭൂമി ഉടമകളെ കയ്യേറ്റക്കാരായി ചിത്രീകരിച്ചത്. അന്വേഷണ സംഘത്തിലെ ഇയാള്‍ക്കെതിരെ പല ആരോപണങ്ങളുമുണ്ട്. ഇടക്ക് കാസര്‍കോട്ടേക്ക് സ്ഥലം മാറി പോയിരുന്നെങ്കിലും ഇയാള്‍ വീണ്ടും അതിവേഗം ഇടുക്കിയിലേക്ക് തന്നെ തിരികെയെത്തി. ഇയാള്‍ നല്കിയ പല റിപ്പോര്‍ട്ടുകളിലും ഗുരുതരമായ തെറ്റുകളും കുറ്റങ്ങളും കടന്നുകൂടിയിട്ടുണ്ട്. ഇത് മറ്റുള്ളവര്‍ കണ്ടുപിടിക്കാതിരിക്കുവാനാണ് ഇയാള്‍ വീണ്ടും പഴയ ലാവണത്തില്‍ തിരിച്ചെത്തിയത്.
മുന്‍ ജില്ലാ കളക്ടര്‍ വിഗ്നെശ്വരിയെയും ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു. താനാണ് ശരിയെന്നും റവന്യു വകുപ്പിലെ മറ്റുള്ളവര്‍ അഴിമതിക്കാരാണെന്നും വിഗ്നെശ്വരിയുടെ ചെവിയില്‍ ഓതിക്കൊടുത്ത് ഇയാള്‍ അവരുടെ ഇഷ്ടപാത്രമായി മാറുകയായിരുന്നു. പിന്നീട് വിഗ്നെശ്വരിയെ ഉപയോഗിച്ച് പീരുമേട്ടിലെ കുടിയേറ്റ കര്‍ഷകരെയും ടൂറിസം മേഘലയില്‍ ബിസിനസ് ചെയ്യുന്നവരെയും തുടര്‍ച്ചയായി ബുദ്ധിമുട്ടിക്കുന്നതിലും ഇയാള്‍ ആനന്ദം കണ്ടെത്തി. ഇതിന് ചില മാധ്യമപ്രവര്‍ത്തകരെയും ഇയാള്‍ കൂട്ടുപിടിച്ചു. ജില്ല ഭരണാധികാരികളെ ഉള്‍പ്പെടെ ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ച്ചയായി നാലുമാസം നിരോധനാജ്ഞപോലും പീരുമേട്ടില്‍ പ്രഖ്യാപിക്കപ്പെട്ടു.
ഹരിശ്ചന്ദ്രന് ചമയുന്ന ഇയാളുടെ ഗൂഡലക്ഷ്യം തിരിച്ചറിയുന്നതില്‍ ഇടുക്കിയിലെ അഞ്ച് എം.എല്‍.എമാരും പരാജയപ്പെട്ടിരിക്കുകയാണ്. പേപിടിച്ച തെരുവുനായയെപ്പോലെ പീരുമേട്ടിലെ ജനങ്ങളെ ഓടിച്ചിട്ടു കടിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്തുവാന്‍ യു.ഡി.എഫ് സര്‍ക്കാരിനും റവന്യൂ മന്ത്രിക്കും എന്തിന് ഇയാള്‍ക്കെതിരെ ഒരു ചെറുവിരല്‍പോലും അനക്കുവാന്‍ ഇടുക്കിയിലെ അഞ്ചു യു.ഡി.എഫ് എം.എല്‍.എമാര്‍ക്കും കഴിഞ്ഞിട്ടില്ല. ഇടുക്കി ജില്ലാ കളക്ടറെ കയറൂരി വിട്ടിരിക്കുന്നതിന് സമാനമാണ്. ജനങ്ങളുടെ ക്ഷേമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥന് ഇന്ന് മുഗങ്ങളുടെ ക്ഷേമം മാത്രം നോക്കുന്ന ഉദ്യോഗസ്ഥനായി മാറിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഒരിക്കല്‍ തപ്പും താലവും താലപ്പൊലിയുമായി സര്‍ക്കാര്‍ ആനയിച്ചു കൊണ്ടുവന്ന കുടിയേറ്റ കര്‍ഷകരാണ് കാടുപിടിച്ചു കിടന്ന ഈ മലകളില്‍ പൊന്ന് വിളയിച്ചത്. ഇടുക്കിയെ സുഗന്ധവ്യഞ്ജനങ്ങളുടെ നാടാക്കി മാറ്റിയത് ഈ കുടിയേറ്റ കര്‍ഷകരും കര്‍ഷക തൊഴിലാളികളുമാണ്. ആനയുടെയും പന്നിയുടെയും പേരില്‍ ഇന്നിവരെ ആട്ടിയോടിക്കുന്ന നടപടി ഒരു സര്‍ക്കാരിനും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഭൂഷണമല്ല. ഇവര്‍ക്ക് നല്കിയ പട്ടയത്തിന് ഒരു മഞ്ഞപ്പത്രത്തിന്റെ പോലും വിലയില്ലെങ്കില്‍ പട്ടയ മേളകളും മാമാങ്കങ്ങളും നടത്തി മലയോര നിവാസികളെ ഇപ്പോഴും എന്തിന് കബളിപ്പിക്കുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പട്ടയം ലഭിച്ച ഭൂമിയില്‍ ഇന്ന് വീട് പണിയാന്‍ അനുവാദം നല്‍കുന്നില്ല. അനുവാദം ലഭിച്ച് വീടുപണി പൂര്‍ത്തീകരിച്ചവര്‍ക്ക് വീട്ടുനമ്പര്‍ ലഭിക്കുന്നതിനുവേണ്ടിയുള്ള രേഖകളും റവന്യൂ വകുപ്പ് നല്‍കുന്നില്ല. പട്ടയഭൂമി വില്‍ക്കുന്നതിനോ ബാങ്കില്‍ പണയംവെച്ച് വായ്പ എടുക്കുന്നതിനോ കഴിയുന്നില്ല. ഇതുമൂലം കുട്ടികളുടെ വിദ്യാഭ്യാസവും വിവാഹവും പോലും മുടങ്ങുകയാണ്. വില്ലേജ്, താലൂക്ക്, രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും ലഭിക്കേണ്ട ലൊക്കേഷന്‍ സ്കെച്ച്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, കൈവശരേഖ ഇവയൊന്നും കഴിഞ്ഞ രണ്ടുവര്‍ഷമായി നല്‍കുന്നില്ല. വില്‍പ്പന നടത്തിയ വസ്തു പേരില്‍കൂട്ടി കരം അടക്കുന്നതിനും ജില്ലാ കളക്ടറുടെ വിലക്കാണ്. അടുത്തകാലത്ത് ഇടുക്കിയില്‍ വരുന്ന കളക്ടര്‍മാരൊക്കെ വെളിച്ചപ്പാടുകളായി മാറിയോ എന്ന് ഇടുക്കിയിലെ ജനങ്ങള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.
പീരുമേട് താലൂക്കിലെ പല വില്ലേജുകളിലും കളക്ടറുടെ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. ഇവിടെയുള്ള ഭൂമികളുടെ രേഖകള്‍ പരിശോധിച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തത വന്നെങ്കില്‍ മാത്രമേ ഇവിടെയുള്ള നിരോധനങ്ങള്‍ മാറുകയുള്ളൂ. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇത് സംബന്ധിച്ചുള്ള പരിശോധനകള്‍ തുടങ്ങിയിട്ട്. ഇതിനുവേണ്ടി റവന്യൂ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതും അതിലധികവും രേഖകള്‍ ഭൂഉടമകള്‍ നല്‍കിയിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് സമീപനത്തില്‍ കുരുങ്ങിക്കിടക്കുകയാണ് ഇടുക്കിയിലെ പ്രത്യേകിച്ച് പീരുമേട്ടിലെ ഭൂ ഉടമകള്‍.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from News
More More from News newsMost read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
നിധി കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പിന് സാധ്യത ; ഇന്ത്യയില്‍ അംഗീകാരമുള്ളത് 395 കമ്പനികള്‍ക്ക് മാത്രം – പൊതുജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്
-
അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു
-
ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി





