Skip to content

ഔദ്യോഗിക രേഖകളിൽ ‘ദത്തെടുക്കപ്പെട്ട മകൾ / മകൻ’ എന്ന് ചേർക്കരുത് ; നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

കൊച്ചി : സർക്കാർ നൽകുന്ന അനന്തരാവകാശ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ഔദ്യോഗിക നിയമരേഖകളിൽ ബന്ധം രേഖപ്പെടുത്തുമ്പോൾ ‘ദത്തെടുക്കപ്പെട്ട മകൾ’ എന്നോ ‘ദത്തെടുക്കപ്പെട്ട മകൻ’ എന്നോ പ്രത്യേകമായി ചേർക്കുന്നത് ഹൈക്കോടതി വിലക്കി. ഇത്തരം സർട്ടിഫിക്കറ്റുകളിൽ ‘മകൾ’ അല്ലെങ്കിൽ ‘മകൻ’ എന്ന് മാത്രം രേഖപ്പെടുത്തിയാൽ മതിയെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. തൃശ്ശൂർ സ്വദേശിനിയായ ഹർജിക്കാരിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. തൃശ്ശൂർ തഹസിൽദാർ നൽകിയ അനന്തരാവകാശ സർട്ടിഫിക്കറ്റിൽ ഹർജിക്കാരിയുടെ ബന്ധം ‘ദത്തെടുക്കപ്പെട്ട മകൾ’ എന്ന് രേഖപ്പെടുത്തിയിരുന്നു.

ഇതിനെതിരെയാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. മുൻപ് മാതാവിന്റെ മരണശേഷം നൽകിയ സർട്ടിഫിക്കറ്റിലും വില്ലേജ് ഓഫീസിലെ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റിലും ‘മകൾ’ എന്ന് മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കൃത്യത ഉറപ്പാക്കാനാണ് ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ മാർഗ്ഗനിർദ്ദേശപ്രകാരം ഈ ഓപ്ഷൻ നൽകിയതെന്നായിരുന്നു റവന്യൂ അധികൃതരുടെ വിശദീകരണം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു

  4. ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ

  5. ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി

Share on WhatsApp

Share this story

ഔദ്യോഗിക രേഖകളിൽ ‘ദത്തെടുക്കപ്പെട്ട മകൾ / മകൻ’ എന്ന് ചേർക്കരുത് ; നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി pathanamthittamedia.com