സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ് യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ
റാന്നി : ശബരിമല തീർത്ഥാടന സീസണിൽ മോഷണം നടത്താനെത്തിയതാണെന്ന് സംശയിക്കുന്ന തമിഴ്‌നാട് സ്വദേശിനികളായ രണ്ട് യുവതികളെ റാന്നി പോലീസ് പിടികൂടി. തമിഴ്‌നാട് കോയമ്പത്തൂർ കൊഴിഞ്ഞമ്പാറ സ്വദേശിനി പാർവതി, തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ഗീത എന്നിവരാണ് പിടിയിലായത്. വിവിധ സ്ഥലങ്ങളിലായി പത്തോളം മോഷണക്കേസുകളിൽ പ്രതികളാണെന്ന് തിരിച്ചറിഞ്ഞ ഇവരിൽ ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപയും പോലീസ് കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. കോഴഞ്ചേരിയിൽനിന്ന് റാന്നിയിലേക്ക് സർവീസ് നടത്തിയ സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ രണ്ട് യുവതികൾ വസ്ത്രം മാറുന്നത് ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരുടെ പെരുമാറ്റത്തിലും സംശയം തോന്നിയതോടെ ജീവനക്കാർ റാന്നി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഷിന്റോ പി.ടി.യെ വിവരമറിയിച്ചു.
തുടർന്ന് ഷിന്റോ പി.ടി. റാന്നി ഡിവൈ.എസ്.പി ജി.സന്തോഷ് കുമാറിനെ വിവരം ധരിപ്പിച്ചു. ഡിവൈ.എസ്.പി.യുടെ നിർദേശപ്രകാരം എസ്.ഐ. സിബി എസ് ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റാന്നി പോലീസ് സ്റ്റേഷന് മുന്നിൽവെച്ച് ബസ് തടഞ്ഞുനിർത്തി യുവതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിലെത്തിച്ച് വനിതാ പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപ കണ്ടെത്തിയത്. തുടർന്ന് പോലീസിന്റെ ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ ഫോട്ടോ പരിശോധനയിൽ ഇരുവരെയും തിരിച്ചറിഞ്ഞു.
വിവിധ സ്ഥലങ്ങളിലായി പത്തോളം മോഷണക്കേസുകളിൽ ഇവർ പ്രതികളാണെന്നും പോലീസ് അറിയിച്ചു. ശബരിമല തീർത്ഥാടന സീസണിൽ എരുമേലിയിലും മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിലും മോഷണം നടത്തുന്നതിനായി എത്തിയതാണോ ഇവരെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. റാന്നി ഡിവൈ.എസ്.പി ജി.സന്തോഷ് കുമാർ, എസ്.ഐ. സിബി എസ്., ഉദ്യോഗസ്ഥരായ ശിൽപ, അൻസൽ ജബ്ബാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ബസ് ജീവനക്കാരുടെ ജാഗ്രതയും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലും പ്രതികളെ പിടികൂടുന്നതിൽ നിർണായകമായി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു
-
ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ
-
ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി





