മയിൽപീലി സ്കോളർഷിപ്പ് പരീക്ഷാ വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന് കൈമാറി
തിരുവനന്തപുരം: മയിൽപീലി സ്കോളർഷിപ്പ് പരീക്ഷാ വിവാദത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന് കൈമാറി. മന്ത്രി റിപ്പോർട്ട് പരിശോധിച്ച ശേഷമാകും തുടർനടപടികൾ. വകുപ്പ് തലത്തിൽ കടുത്ത നടപടികളുണ്ടാകില്ലെന്നും പിഴവ് വരുത്തിയ ജോയിന്റ് ഡയറക്ടർക്ക് താക്കീത് നൽകി വിഷയം അവസാനിപ്പിക്കാനാണ് സാധ്യതയെന്നുമാണ് സൂചന. അനുമതി നൽകിയത് ഉദ്യോഗസ്ഥ പിഴവാണെന്നും ‘മയിൽപ്പീലി’ എന്ന മനോഹരമായ വാക്കിന് പിന്നിലെ രാഷ്ട്രീയ അജണ്ട തിരിച്ചറിയാൻ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ വിമർശനം.
ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മയിൽപ്പീലി സംഘടിപ്പിച്ച സ്കോളർഷിപ്പ് പരീക്ഷ റദ്ദാക്കിയ വിദ്യാഭ്യാസ വകുപ്പ് നടപടിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ദേശീയ അധ്യാപക പരിഷത്ത്. പരീക്ഷയുടെ ചോദ്യങ്ങളിൽ വർഗീയതയോ അപാകതകളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം. വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. അതേസമയം, മയിൽപ്പീലിക്ക് അനുമതിയില്ലെങ്കിൽ മറ്റാർക്കും വേണ്ടെന്ന നിലപാടുമായി ബിജെപിയും രംഗത്തെത്തി. ഒക്ടോബർ 12-നാണ് പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ ഇതിന് അനുമതി നൽകിയത്. എന്നാൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയാതെയാണ് ഈ അനുമതി നൽകിയതെന്ന വിവരം പുറത്തുവന്നു. തുടർന്ന് വ്യാപകമായ രാഷ്ട്രീയ പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് മന്ത്രി പരീക്ഷ നടത്താനുള്ള അനുമതി റദ്ദാക്കാൻ ഉത്തരവിടുകയായിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
പാർട്ടിയിലെ കാര്യങ്ങൾ പത്രം വായിച്ചറിയേണ്ട ഗതികേട് ; ഉണ്ണിത്താൻ തന്റെ മറുപടി പോലും അർഹിക്കുന്നില്ലെന്നും അഡ്വ.അടൂർ പ്രകാശ്
-
യുഡിഎഫ് സർക്കാരിന് സംഘപരിവാർ അനുകൂല നയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
-
മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസവാർത്ത ; അപകട ഇൻഷുറൻസ് തുക 15 ലക്ഷമായി ഉയർത്തി, കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കും
Most read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു
-
ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ
-
ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി


