Skip to content

കോന്നിയിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകം : പണം നഷ്ടപ്പെടുന്നതായി പരാതികൾ വർധിക്കുന്നു

കോന്നി : ഓൺലൈൻ ബാങ്കിംഗ് ആപ്പുകൾ വഴി പണമിടപാട് നടത്തുന്നവരുടെ അക്കൗണ്ടുകളിൽ നിന്ന് ഉടമകളറിയാതെ പണം നഷ്ടപ്പെടുന്നതായി കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് പരാതികൾ വര്‍ധിക്കുന്നു. ഇത്തരത്തിൽ രണ്ട് പരാതികൾ കോന്നി പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥിരമായി ഓൺലൈൻ ബാങ്കിംഗ് ആപ്പുകൾ ഉപയോഗിച്ച് പണമിടപാട് നടത്തുന്നവരുടെ അക്കൗണ്ടുകളിൽ നിന്നാണ് പണം നഷ്ടമായിരിക്കുന്നത്. ലോൺ ആപ്പുകൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളും കോന്നി മേഖലയിൽ വർധിച്ചുവരുന്നതായാണ് വിവരം.

ഇത്തരം സംഭവങ്ങളിൽ പരാതി നൽകി കേസുകൾ രജിസ്റ്റർ ചെയ്താലും നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുക വലിയ വെല്ലുവിളിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. കോന്നിയിലെ വിവിധ പ്രദേശങ്ങളിലായി നിരവധി ആളുകള്‍ക്ക് സമാനമായ രീതിയിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ ഇവരിൽ പലരും ഇതുവരെ ഔദ്യോഗികമായി പരാതിയുമായി രംഗത്തെത്തിയിട്ടില്ല. ഓൺലൈൻ പണമിടപാടുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ബാങ്കിംഗ് ആപ്പുകൾ ഉപയോഗിക്കുമ്പോഴും അജ്ഞാത ലിങ്കുകളിലും ലോൺ ആപ്പുകളിലും ഇടപെടുമ്പോഴും അതീവ ജാഗ്രത പാലിക്കേണ്ടതിന്‍റെ ആവശ്യകതയും ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു

  4. ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ

  5. ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി

Share on WhatsApp

Share this story

കോന്നിയിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകം : പണം നഷ്ടപ്പെടുന്നതായി പരാതികൾ വർധിക്കുന്നു pathanamthittamedia.com