Skip to content

Notice

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

ടെന്‍ഡര്‍
റാന്നി താലൂക്ക് ആശുപത്രിയില്‍ കാസ്പ്, ജെ.എസ്.എസ്.കെ., ആര്‍.ബി.എസ്.കെ., എ.കെ., മെഡിസെപ്പ്, ട്രൈബല്‍ പദ്ധതികളില്‍പ്പെട്ട രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത ഇംപ്ലാന്റ് അനുബന്ധ ഘടകങ്ങളും ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 26 രാവിലെ 11. ഫോണ്‍  9188522990.
–
ടെന്‍ഡര്‍
റാന്നി താലൂക്ക് ആശുപത്രിയില്‍ കാസ്പ്, ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, എ.കെ, മെഡിസെപ്പ്, ട്രൈബല്‍ പദ്ധതികളില്‍പ്പെട്ട രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 25 രാവിലെ 11. ഫോണ്‍  9188522990.
–
സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ട്
ശബരിമല തീര്‍ത്ഥാടകര്‍ക്കായി കുളനട ഗ്രാമപഞ്ചായത്ത് നടത്തുന്ന പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ട്. പ്രായപരിധി 60. പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ നവംബര്‍ 20 രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  9656249053.

ആശ പ്രവര്‍ത്തകയെ ആവശ്യമുണ്ട്
മൈലപ്ര പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പതിമൂന്നാം വാര്‍ഡില്‍ നിലവിലെ ആശ പ്രവര്‍ത്തകയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥിരം താമസക്കാരനായിരിക്കണം (പതിമൂന്നാം വാര്‍ഡിലുള്ളവര്‍ക്ക് മുന്‍ഗണന). പ്രായപരിധി 25 – 45. ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് യോഗ്യത നേടിയവരും വിവാഹിതരും ആശയവിനിമയശേഷിയുള്ളവരും ആയിരിക്കണം. അപേക്ഷ നവംബര്‍ 25 വൈകിട്ട് നാലിനകം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍  0468 2222340.
–
ഗതാഗത നിയന്ത്രണം
ശബരിമല തീര്‍ത്ഥാടനത്തിന്റെ  ഭാഗമായി തിരുവല്ല നിരത്ത് വിഭാഗത്തിന്റെ  അധീനതയിലുള്ള പബ്ലിക് ഓഫീസ് റോഡ്, ടെമ്പിള്‍ റോഡ്, പോസ്റ്റ് ഓഫീസ് റോഡ് ഒന്നാം മൈല്‍ – തിരുവല്ല പുളിക്കീഴ് റോഡ് – കുളക്കാട്ടില്‍ റോഡ്, പഴയ കായംകുളം തിരുവല്ല റോഡ്, ബഥനി ചര്‍ച്ച് റോഡ് എന്നീ റോഡുകളില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ നവംബര്‍ 19  മുതല്‍ നിര്‍മ്മാണം അവസാനിക്കുന്നത് വരെ ഭാഗീകമായി അടച്ചിടുമെന്ന് തിരുവല്ല പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Government notices

More More from Government notices news

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു

  4. ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ

  5. ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി

Share on WhatsApp

Share this story

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല pathanamthittamedia.com