Skip to content

Notice

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

ജില്ലാതല കേരളോത്സവം : സംഘാടക സമിതി യോഗം നവംബര്‍ 18 ന്
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും പത്തനംതിട്ട ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന ജില്ലാതല കേരളോത്സവം ഡിസംബര്‍ 10, 11, 12, 13 തീയതികളില്‍ കോഴഞ്ചേരിയിലെ വിവിധ വേദികളില്‍ നടക്കും. കാര്യക്ഷമമായ യുവജന പങ്കാളിത്തത്തോടെ കേരളോത്സവം നടത്തുന്നതിനുള്ള സംഘാടക സമിതി യോഗം നവംബര്‍ 18 ഉച്ചയ്ക്ക് 2.30 ന് കോഴഞ്ചേരി ഗവ.ഹൈസ്‌കൂളിലെ ബി.ആര്‍.സി. ഹാളില്‍ ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി അറിയിച്ചു. യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണ് ജില്ലാതല കേരളോത്സവം.

സ്പീച്ച് തെറാപ്പിസ്റ്റ് സേവനം ആവശ്യമുണ്ട്
കുളനട ഗ്രാമപഞ്ചായത്തിന്‍റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ബി.ആര്‍.സി. യിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റിന്‍റെ സേവനം ആവശ്യമുണ്ട്. യോഗ്യത : മാസ്റ്റര്‍ ഇന്‍ സ്പീച്ച് ലാംഗ്വേജ് പാത്തോളജി ബി.എസ്.എ.ല്‍പി. അല്ലെങ്കില്‍ എം.എസ്.എല്‍.പി. (ആര്‍.സി.ഐ. രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം). ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 20 വൈകിട്ട് അഞ്ചിന് മുന്‍പ് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04734 260272.
–
ക്വട്ടേഷന്‍ ക്ഷണിച്ചു
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് കാന്‍റീന്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 21 ഉച്ചയ്ക്ക് 12. ഫോണ്‍ : 04734 231776.

മണ്ഡലകാലം : ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സ്‌പെഷ്യല്‍ റിബേറ്റ്
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ മണ്ഡലകാലം പ്രമാണിച്ച് നവംബര്‍ 16 മുതല്‍ 21 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സ്പെഷ്യല്‍ റിബേറ്റ്. സാരി, ഷര്‍ട്ട് , ബെഡ് ഷീറ്റ്, ചുരിദാര്‍ ടോപ്പ്, പഞ്ഞികിടക്ക, തലയിണ, തലയിണ കവറുകള്‍, ഗ്രാമവ്യവസായ ഉത്പന്നങ്ങള്‍ തുടങ്ങിയ വിവിധ തരം ഖാദി ഉത്പന്നങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള പര്‍ച്ചേസിന് പലിശരഹിത ക്രഡിറ്റ് സൗകര്യമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഖാദി ഗ്രാമ സൗഭാഗ്യ, ഇലന്തൂര്‍ ഖാദി ടവര്‍ ഫോണ്‍ : 8113870434, പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ : 9744259922, അടൂര്‍ റവന്യു ടവര്‍ : 6238547923, റാന്നി ചേത്തോങ്കര : 9747846322 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
–
ടെന്‍ഡര്‍
പറക്കോട് ശിശുവികസന പദ്ധതി ഓഫീസ് ആവശ്യത്തിന് ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റ് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനത്തിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുണ്ടാകരുത്. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 19 ഉച്ചയ്ക്ക് രണ്ടുമണി. ഫോണ്‍ : 04734 217010, 9447392693.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Government notices

More More from Government notices news

Most read

  1. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  2. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  3. മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി

  4. ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

  5. തറയിൽ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് : ഉടമ സജി പി. സാമിന് രണ്ട് കേസുകളിലായി 16 വർഷം തടവും 16 ലക്ഷം രൂപ പിഴയും

Share on WhatsApp

Share this story

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല pathanamthittamedia.com