Notice
സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല
ഒ.ഇ.സി. പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം : നവബര്‍ 30 ന് മുന്‍പ് ഡേറ്റാ എന്‍ട്രി പൂര്‍ത്തിയാക്കണം
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലെ ഒ.ഇ.സി, ഒ.ബി.സി. (എച്ച്), ഒ.ഇ.സി. – എസ്.ടി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒ.ഇ.സി. പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിനുള്ള 2026 – 27 വര്‍ഷത്തെ അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇ-ഗ്രാന്‍റ്സ് വെബ്‌പോര്‍ട്ടല്‍ വീണ്ടും സജ്ജമാക്കിയിട്ടുണ്ട്. നവബര്‍ 30 ന് മുമ്പ് സ്‌കൂളുകളില്‍ നിന്ന് ഡേറ്റാ എന്‍ട്രി പൂര്‍ത്തിയാക്കണം. സ്‌കൂളുകളില്‍ നിന്ന് അപേക്ഷകള്‍ ഡേറ്റാ എന്‍ട്രി നടത്താനോ ഫോര്‍വേഡ് ചെയ്യാനോ പിന്നീട് അവസരമുണ്ടാകില്ല. വിവരങ്ങള്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ – 0474 2914417.
–
പ്രവേശനം
സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ചില്‍ എന്‍.എസ്.ഡി.സി. അംഗീകൃത പൈത്തണ്‍ പ്രോഗ്രാമിങ്, ഡേറ്റാ സയന്‍സ് കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ പരിശീലനം ആരംഭിക്കുന്നു. യോഗ്യത പ്ലസ് ടു , ബിരുദം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 25. വെബ്‌സൈറ്റ് : www.reach.org.in ഫോണ്‍ 9496015002, 9496015051.
അഡ്വെഞ്ചര്‍ ആക്ടിവിറ്റി അസിസ്റ്റന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ടൂറിസം വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അഡ്വെഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസും സംയുക്തമായി നടത്തുന്ന ഏഴുദിവസത്തെ സാഹസിക ടൂറിസം പരിശീലന പരിപാടിയായ അഡ്വെഞ്ചര്‍ ആക്ടിവിറ്റി അസ്സിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് വിജയിച്ച നല്ല ശാരീരിക ക്ഷമതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 – 45 (2026 ഒക്ടോബര്‍ ഒന്നിന്). നവംബര്‍ 17 ന് ആരംഭിക്കുന്ന ബാച്ചില്‍ ചേരുന്നതിന് നവംബര്‍ 13 നകം ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ്, റെസിഡന്‍സി, തൈക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഇ-മെയില്‍ kittstraining@gmail.com , ഫോണ്‍ 8129816664.
–
പ്രവേശനം
കുളക്കട അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍.സി.വി.ഇ.റ്റി. ലെവല്‍ 4 സര്‍ട്ടിഫിക്കേഷന്‍ ലഭിക്കും. ഫോണ്‍ 9495999672.
–
മത്സ്യക്കുഞ്ഞ് വിതരണം
കോഴഞ്ചേരി പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, അനബാസ് ഇനം മത്സ്യക്കുഞ്ഞുങ്ങളെയും അലങ്കാര മത്സ്യങ്ങളെയും നവംബര്‍ 12 രാവിലെ 11.30 മുതല്‍ വൈകിട്ട് മൂന്നുവരെ വിതരണം ചെയ്യും. വില സര്‍ക്കാര്‍ നിരക്കില്‍. ഫോണ്‍ 0468 2214589, 9995398627, 8943472882.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Government notices
More More from Government notices newsMost read
-
കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു
-
ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ
-
അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു
-
കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി
-
വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍





