Skip to content

കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

റാന്നി : അയിരൂർ ഗ്രാമപഞ്ചായത്തിലെ ഹെഡ് ക്ലാർക്ക് കെ.എ.താജുദ്ദീനെ കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ്  ചെയ്ത് റിമാൻഡിലായി 10 ദിവസം കഴിഞ്ഞിട്ടും വകുപ്പുതല നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ മാസം 31 ന് തടിയൂരിൽ മത്സ്യ വ്യാപാരം നടത്തുന്നയാളിൽ നിന്നും പിഴയീടാക്കാതിരിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങി വീട്ടിലേക്ക് പോകുമ്പോഴാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം റിമാൻഡിലായ താജുദ്ദീന്‍ ഇപ്പോഴും കൊല്ലം ജയിലിൽ കഴിയുകയാണ്. സർക്കാർ സർവീസിൽ ഇയാൾ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്ന് കാണിച്ച് ജില്ലാ പോലീസ് മേധാവി ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് തദ്ദേശ ജോയിന്റ് ഡയറക്ട‌ർ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലേക്ക് രണ്ടുതവണ അയച്ചിട്ടും നടപടിയുണ്ടായിരുന്നില്ല.

ഇതിന് പിന്നാലയാണ് ഇയാള്‍ വിജിലൻസ് പിടിയിലാകുന്നത്. ഇയാള്‍ അറസ്റ്റിലായിട്ടും വകുപ്പുതല നടപടികള്‍ സ്വീകരിക്കാത്തതിനാൽ പഞ്ചായത്തിലെ പ്രവർത്തനങ്ങളും അവതാളത്തിലാണ്. പഞ്ചായത്തിലേക്കുള്ള എല്ലാ അപേക്ഷകളും കെ – സ്മാർട്ട് വഴിയാണ് നൽകുന്നത്. അപേക്ഷകൾ പരിശോധിച്ച് ബന്ധപ്പെട്ട സെക്ഷനിലേക്ക് നൽകേണ്ടത് ഹെഡ് ക്ലാർക്കാണ്. പകരം ചുമതല നൽകിയാൽ അപേക്ഷകളിൽ തീർപ്പാകുകയും ചെയ്യും. ഭരണകക്ഷിയിൽപ്പെട്ട പാർട്ടിയുടെ സർവീസ് സംഘടനയുടെ ജില്ലാ പ്രസിഡണ്ടായതിനാൽ ആരോപണവിധേയനെ സംരക്ഷിക്കുകയാണെന്നാണ് ഉയരുന്ന ആക്ഷേപം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  2. വീടുവെയ്ക്കുവാന്‍ മണ്ണെടുക്കുന്നതിന് സി.പി.എം. നേതാക്കള്‍ കൈക്കൂലി ആവശ്യപ്പെട്ടു ; ഇലന്തൂരില്‍ 25 സി.പി.എം. കുടുംബങ്ങള്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു

  3. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  4. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

  5. വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍

Share on WhatsApp

Share this story

കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു pathanamthittamedia.com