തുണി വെളുപ്പിക്കാന്‍ ചിലവേറും – സര്‍ഫ് എക്‌സൽ, റിന്‍, വീല്‍ എന്നിവയുടെ വില 11 ശതമാനം വര്‍ധിപ്പിച്ചു
മുംബൈ: സര്‍ഫ് ഉള്‍പ്പടെയുള്ള ഉല്‍പന്നങ്ങളുടെ വില കൂട്ടി ഹിന്ദുസ്ഥാന്‍ യുണിലിവര്‍. സര്‍ഫ് എക്‌സിലിന് പുറമേ റിന്‍, വീല്‍ എന്നിവയുടെ വില 11 ശതമാനമാണ് വര്‍ധിച്ചത്. നിര്‍മാണവസ്തുക്കളുടെ വില ഉയരുന്നതിനൊപ്പം ലാഭം ഇടിയുന്നതാണ് കമ്പനിയെ വില ഉയര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ മാസം ഇന്‍പുട്ട് കോസ്റ്റിനനുസരിച്ച് ഉല്‍പന്നവില ഉയരുമെന്ന് കമ്പനി എംഡിയും സിഇഒയുമായ പ്രിയ നായര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിലക്കയറ്റം. ഒരു രൂപ മുതല്‍ 10 രൂപ വരെ വിലയില്‍ വര്‍ധന വരുത്താനാണ് കമ്പനി ഒരുങ്ങുന്നത്. സര്‍ഫ് എക്‌സല്‍ ക്വുക്ക് വാഷിന്റെ വിലയില്‍ 10 രൂപയുടെ വര്‍ധനയാണ് വരുത്തിയത്.
500 ഗ്രാമിന് അഞ്ച് രൂപയും കൂട്ടി. സര്‍ഫ് എക്‌സല്‍ ഈസി വാഷിന് അഞ്ച് രൂപ കൂടി. സര്‍ഫ് എക്‌സല്‍ ബാറിനും വില കൂട്ടിയിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ റിന്‍, വീല്‍ എന്നിവയുടെ വിലയും കൂട്ടിയിട്ടുണ്ട്. റിന്നിന് പരമാവധി അഞ്ച് രൂപ വരെയും വീലിന് മൂന്ന് രൂപയുമാണ് വില വര്‍ധന. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതാണ് ഉല്‍പന്ന വില വര്‍ധിപ്പിക്കാന്‍ ഹിന്ദുസ്ഥാന്‍ യുണിലിവറിനെ പ്രേരിപ്പിച്ചത്. ഇറാന്‍ യുദ്ധമടക്കമുള്ള സാഹചര്യം മൂലം വലിയ വര്‍ധനയാണ് ഇന്‍പുട്ട് കോസ്റ്റില്‍ ഉണ്ടായത്. ഇതാണ് വില വര്‍ധനക്കുള്ള കാരണമെന്നാണ് ഹിന്ദുസ്ഥാന്‍ യുണിലിവര്‍ വിശദീകരിക്കുന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from News
More More from News news-
ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമവും ലഹരി ഉപയോഗവും നടന്ന ഹാലോവിൻ പാർട്ടി വിഷയത്തിൽ വിശദീകരണവുമായി റിസോർട്ട് ജീവനക്കാർ രംഗത്ത്
-
പിതാവിന് ഭാഗംകിട്ടിയ മുത്തച്ഛന്റെ സ്വത്തിൽ പേരക്കുട്ടിക്ക് ജന്മാവകാശമില്ലെന്ന് സുപ്രീം കോടതി
-
പ്രതിവർഷം 1.5 ലക്ഷം പരാതികൾ ; ഗാർഹിക പീഡനക്കേസുകൾ വർദ്ധിക്കുന്നതായി ദേശീയ വനിതാ കമ്മീഷൻ
Most read
-
കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു
-
ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ
-
അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു
-
കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി
-
പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ ആദ്യം സമ്മതിച്ചു ; പിന്നീട് നിലപാട് മാറ്റിയതിന് പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞ് സോണിയ


