ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിച്ച പ്രതികൾ പോലീസ് പിടിയിൽ
കൊല്ലം: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിച്ച പ്രതികൾ പോലീസ് പിടിയിൽ. കേസിലെ മുഖ്യപ്രതികളായ അരുൺ എസ്രാ, മേരി ലോപ്പസ് എന്നിവരെയാണ് ചണ്ഡീഗഡിൽ എത്തി പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. തട്ടിപ്പിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. മൊബൈൽ ഫോണുകൾ പോലും ഉപയോഗിക്കാതെ പ്രതികൾ കടന്നത് പോലീസിന് വലിയ തലവേദനയായി. ഇതിനിടെ ഇവർ ഉത്തരേന്ത്യയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച പോലീസ് പ്രതികളെ പിടികൂടാൻ ഉത്തരേന്ത്യയിലേക്ക് പോവുകയായിരുന്നു. ഹിമാചൽ പ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ക്യാമ്പ് ചെയ്താണ് പോലീസിന്‍റെ അന്വേഷണം.
പോലീസ് എത്തിയതിന്‍റെ സൂചന ലഭിച്ചതോടെ പ്രതികൾ മണാലിയിലെ ഒളിത്താവളത്തിൽ നിന്ന് രക്ഷപെട്ട് ചണ്ഡീഗഡിലേക്ക് കടന്നു. പ്രതികളെ പിന്തുടർന്ന പോലീസ്, 9-ന് പുലർച്ചെ മൂന്ന് മണിയോടെ സെക്ടർ 17-ലെ ഡൗൺ ടൗൺ ഹോട്ടൽ പരിസരത്തു നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു. സിറ്റി പോലീസ് കമ്മീഷണർ അശ്വതി ജിജിയുടെ നിർദേശപ്രകാരം എ.സി.പി ഷാജി സുഗുണൻ, സി.ഐ രാജേഷ്, എസ്.എച്ച്.ഒ വിഷ്ണു സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ഏകോപിപ്പിച്ചത്. അഞ്ചാലുംമൂട് പോലീസ് സബ് ഇൻസ്‌പെക്ടർ സാന്റോ പി.എ., സീനിയർ സിവിൽ പോലീസ് ഓഫീസർ റോസി സേവിയർ, സിവിൽ പോലീസ് ഓഫീസർമാരായ വിഘ്‌നേഷ്, സുനിലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യംചെയ്ത് കൊല്ലത്ത് എത്തിച്ച തെളിവെടുപ്പ് നടത്തും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു
-
ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ
-
അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു
-
കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി
-
വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍





