Skip to content

കോന്നിയില്‍ ശബരിമല ഇടത്താവളത്തിലെ ഒരുക്കങ്ങൾ വിലയിരുത്തി

കോന്നി : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ക്രമീകരണങ്ങളുടെ ഭാഗമായി മുരിങ്ങമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള ഇടത്താവളത്തിലെ ഒരുക്കങ്ങൾ കോന്നി ഗ്രാമപഞ്ചായത്തിന്റെയും പോലീസിന്റെയും  നേതൃത്വത്തിൽ വിലയിരുത്തി. തീർത്ഥാടകർക്ക് വിരിവെയ്ക്കുന്നതിനുള്ള സ്ഥലങ്ങൾ വൃത്തിയാക്കൽ, ഇടത്താവളത്തിൽ പോലീസ് എയ്ഡ് പോസ്റ്റ്, ശുചിമുറികളുടെ നവീകരണം, വൈദ്യുതീകരണം, വെള്ളം നിറച്ച് വെയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കൽ, ഇടത്താവളം സൂചിപ്പിക്കുന്ന വിവിധ ഭാഷകളിലുള്ള ബോർഡ്, ദിശാ ബോർഡുകൾ, കുളിക്കടവിൽ അപായ സൂചനാ ബോർഡുകൾ, ലൈഫ് ഗാർഡിന്റെ  പ്രവർത്തനങ്ങൾ തുടങ്ങിയവ സമയബന്ധിതമായി പൂർത്തീകരിച്ചുവരുകയാണ്.

ശുചിമുറികളുടെ നവീകരണ പ്രവർത്തനങ്ങളുടെ കരാർ പ്രവർത്തനങ്ങളും ഇടത്താവളത്തിന്റെ  പരിസരങ്ങൾ വൃത്തിയാക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചു. കൂടാതെ വൈദ്യുതീകരണ പ്രവർത്തനങ്ങളും നടന്നുവരുന്നു. സഞ്ചായത്ത് കടവില്‍ ലൈഫ് ഗാർഡിനെയും ശുചീകരണ തൊഴിലാളികളെയും നിയമിക്കും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നും തീർത്ഥാടകർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാവാതെ തീർത്ഥാടനം നടത്തുവാൻ വിവിധ വകുപ്പുകൾ സംയോജിച്ച് പ്രവർത്തിക്കുന്നതിനുള്ള നടപടികളാണ് നടന്നുവരുന്നതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനൊപ്പം ജില്ലാ പഞ്ചായത്ത് അംഗം എസ്.സന്തോഷ് കുമാർ, കോന്നി എസ്.ഐ. എസ്.എസ്.ശ്യാം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ മുരളി, ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അനിത ബിജു, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അജി കൊച്ചുകുഞ്ഞ്, ഗ്രാമപഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ജൂനിയർ സൂപ്രണ്ട് വിനോദ് കുമാർ, ക്ഷേത്രോപദേശക സമിതി ജനറൽ കൺവീനർ പ്രവീൺ ജി.നായർ, ക്ഷേത്രോപദേശക സമിതി സെക്രട്ടറി ജയൻ മുരിങ്ങമംഗലം എന്നിവർ സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  3. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  4. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

  5. വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍

Share on WhatsApp

Share this story

കോന്നിയില്‍ ശബരിമല ഇടത്താവളത്തിലെ ഒരുക്കങ്ങൾ വിലയിരുത്തി pathanamthittamedia.com