റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ മെഗാ ക്ലീനിംഗ് ഡ്രൈവ് നടന്നു
റാന്നി : ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ നടന്ന ‘നിര്‍മ്മലം ശബരിമല മെഗാ ക്ലീനിംഗ് ഡ്രൈവ്’ പഞ്ചായത്തുതല ഉദ്ഘാടനം ളാഹ രാജാംപാറ ഫോറസ്റ്റ് സ്റ്റേഷന്‍ അങ്കണത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു നിര്‍വഹിച്ചു. ശബരിമലയിലേക്കുള്ള പ്രധാന തീര്‍ത്ഥാടന പാതയായ ചമ്പോണ്‍ മുതല്‍ ളാഹ വരെയും കണമല മുതല്‍ പ്ലാപ്പള്ളി വരെയുമുള്ള പ്രദേശങ്ങള്‍, റോഡിന്റെ ഇരുവശങ്ങള്‍, പൊതുസ്ഥലങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, പൊതുയിടങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമായി ശുചീകരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.ആര്‍.രാജം, സ്ഥിരം സമിതി അംഗങ്ങളായ രജനി ബാലന്‍, നീന സുരേഷ്, ജനപ്രതിനിധികളായ കെ.ടി.സജി, സജിത മനോജ്, പി. എസ് ഉത്തമന്‍, ഐശ്വര്യ സന്തോഷ്, സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.സുമേഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി ജെ.കൃഷ്ണകുമാര്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ശശികല വേണു, രാജാംപാറ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി ഗ്രേഡ് ഓഫീസര്‍ ബിജു തോമസ്, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, ശുചിത്വ മിഷന്‍ അംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു
-
ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ
-
വീടുവെയ്ക്കുവാന്‍ മണ്ണെടുക്കുന്നതിന് സി.പി.എം. നേതാക്കള്‍ കൈക്കൂലി ആവശ്യപ്പെട്ടു ; ഇലന്തൂരില്‍ 25 സി.പി.എം. കുടുംബങ്ങള്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു
-
അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു
-
കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി





