ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം
പത്തനംതിട്ട : മലയാലപ്പുഴ പഞ്ചായത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയിൽ ഭിന്നിപ്പ് രൂക്ഷം. മലയാലപ്പുഴ പഞ്ചായത്തില്‍ പാര്‍ട്ടിയുടെ പേരുപറഞ്ഞ് പണപ്പിരിവ് നടത്തുകയും ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നുമാരോപിച്ച് ഘടക കക്ഷിയായ ആര്‍.എസ്.പി. യില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കമാണ് തമ്മിലടിയില്‍ കലാശിച്ചത്. ഇതിനെതിരെ ആര്‍.എസ്.പി. മലയാലപ്പുഴ ലോക്കല്‍ കമ്മറ്റി സെക്രട്ടറി കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണമാണ് തട്ടിപ്പിന്റെ ചിത്രം വ്യക്തമാക്കിയത്. തട്ടിപ്പ് നടത്തിയ ആള്‍ മുന്‍പ് ബി.ജെ.പി. യിലും എന്‍.സി.പി. യിലും പ്രവര്‍ത്തിച്ചിരുന്ന കാലത്ത് നടത്തിയ പണപ്പിരിവുകളുടെയും തട്ടിപ്പുകളുടെയും അടിസ്ഥാനത്തിലാണ് ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
എന്നാല്‍ ഭരണം മാറിയപ്പോള്‍ ഭാര്യയുടെ ജോലി നിലനിര്‍ത്തുവാന്‍ വേണ്ടി ആര്‍.എസ്.പി. യില്‍ ഇയാള്‍ അംഗത്വമെടുക്കുകയായിരുന്നുവെന്നും ആര്‍.എസ്.പി. സംസ്ഥാന കമ്മറ്റി അംഗമാണ് ഇയാളെ സംരക്ഷിക്കുന്നതെന്നുമാണ് പ്രധാന ആരോപണം. ഇത്തരം തട്ടിപ്പുകാരെ ആര്‍.എസ്.പി. സംരക്ഷിക്കുന്നത് മൂലം യു.ഡി.എഫിന്റെ പ്രതിച്ഛായ തകരുവാൻ കാരണമാകുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ഭരണം മാറുമ്പോള്‍ കാര്യ സാധ്യത്തിനുവേണ്ടി പാര്‍ട്ടിയിലേക്ക് കടന്നുവരുന്ന ഇത്തരക്കാരെ പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കണമെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു
-
ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ
-
അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു
-
കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി
-
വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍





