നെഹ്റുവിന്റെ ആശയങ്ങളെ ജനങ്ങളിൽ നിന്ന് അകറ്റാനുള്ള കേന്ദ്ര നീക്കത്തെ ജനം അവഗണിക്കും : പ്രൊഫ.പി.ജെ.കുര്യൻ
പത്തനംതിട്ട : ലോക രാജ്യങ്ങൾ ബഹുമാനിക്കുന്ന ജവഹർലാൽ നെഹ്റുവിനെ നിന്ദിച്ചുകൊണ്ട് നെഹ്റു ആശയങ്ങളെ ജനങ്ങളിൽ നിന്ന് അകറ്റാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ സഹകരണ വിരുദ്ധ നിലപാടിനെ ജനം അവഗണിക്കുമെന്ന് മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യൻ പറഞ്ഞു. പത്തനംതിട്ട ജില്ലാ സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണി സംസ്ഥാനം ഭരിച്ച കാലയളവിൽ കേരളത്തിലെ സഹകരണ മേഖല തകർച്ചയുടെ വക്കിലായിരുന്നു. ജില്ലയിലെ നിരവധി സഹകരണ സംഘങ്ങൾ ജനാധിപത്യ വിരുദ്ധ മാർഗങ്ങളിലൂടെയും തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെയും സി.പി.എം. പിടിച്ചെടുത്തത് ന്യായീകരിക്കുവാന്‍ കഴിയില്ലെന്നും പി.ജെ.കുര്യൻ പറഞ്ഞു.
ജില്ലാ ചെയർമാൻ അഡ്വ.കെ.ജയവർമ്മ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, അഡ്വ.കെ.ശിവദാസൻ നായർ, പി.മോഹന്‍രാജ്, എ.സുരേഷ് കുമാർ, തോപ്പിൽ ഗോപകുമാർ, ടി.കെ.സാജു, റെജി തോമസ്, എസ്.വി.പ്രസന്നകുമാർ, സാമുവൽ കിഴക്കുപുറം, ജി.സതീഷ് ബാബു, സജി കൊട്ടയ്ക്കാട്, സി.കെ.ബാലൻ, ജെറി മാത്യു സാം, രാജേഷ് ചാത്തങ്കേരി, ഡി.എൻ.തൃദീപ്, പഴകുളം ശിവദാസൻ, കാട്ടൂർ അബ്ദുൽ സലാം, എബി മേക്കരിങ്ങാട്ട്, റെനീസ് മുഹമ്മദ്, റെജി പണിക്കമുറി തുടങ്ങിയവർ പ്രസംഗിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു
-
ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ
-
അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു
-
കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി
-
വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍





