Skip to content

കോഴിക്കോട് നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിഎല്‍എമ്മിന് തിരിച്ചടി

കൊച്ചി: കോഴിക്കോട് നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിഎല്‍എമ്മിന് തിരിച്ചടി. അറസ്റ്റിന് മുമ്പ് പ്രതിക്ക് നോട്ടീസ് നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണ് നടക്കാവ് പോലീസ് എടുത്തിരിക്കുന്നത്. അതിനാല്‍ നോട്ടീസ് നല്‍കേണ്ട ആവശ്യമില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ കോതമംഗലം പോലീസ് ബിഎല്‍എമ്മിനെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആ കേസ് ചൂണ്ടിക്കാട്ടി ബിഎല്‍എം ഹൈക്കോടതിയിലെത്തി. ഈ ഘട്ടത്തില്‍ കോടതി നോട്ടീസ് നല്‍കാതെ അറസ്റ്റിലേക്ക് ഉള്‍പ്പെടെ കടക്കരുതെന്ന് പറഞ്ഞിരുന്നു.

എന്നാല്‍ നടക്കാവ് സ്റ്റേഷനില്‍ ബിഎല്‍എമ്മിനെതിരെ ഗുരുതര സ്വഭാവമുള്ള കേസാണുള്ളതെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഒരു ഉപഹര്‍ജി നല്‍കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇപ്പറഞ്ഞ കേസുമായി ബന്ധപ്പെട്ട നടപടികളില്‍ നോട്ടീസ് നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ബിഎല്‍എം സ്ഥാപകന്‍ പ്രേംകുമാറിന്റെ അറസ്റ്റ് ഉള്‍പ്പെടെ നടത്താന്‍ മുന്‍കൂട്ടി നോട്ടീസ് നല്‍കേണ്ടതില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ കേസില്‍ ഉടന്‍ ചോദ്യം ചെയ്യലിന് ഉള്‍പ്പെടെയുള്ള സാധ്യതയാണുള്ളത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  3. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  4. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

  5. വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍

Share on WhatsApp

Share this story

കോഴിക്കോട് നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിഎല്‍എമ്മിന് തിരിച്ചടി pathanamthittamedia.com