യുഎഇയിലെ എൻഎംസി ഹെൽത്ത് കെയർ തട്ടിപ്പിൽ സ്ഥാപകൻ ഡോ. ബിആർ ഷെട്ടിയും മുൻ സിഇഒ പ്രശാന്ത് മങ്ങാട്ടും കുറ്റക്കാരെന്ന് കോടതി
അബൂദബി: യുഎഇയിലെ എൻഎംസി ഹെൽത്ത് കെയർ തട്ടിപ്പിൽ സ്ഥാപകൻ ഡോ. ബിആർ ഷെട്ടിയും മുൻ സിഇഒ പ്രശാന്ത് മങ്ങാട്ടും കുറ്റക്കാരെന്ന് അബൂദബി കോടതി. ഇതോടെ ഇരുവരും 540 കോടി ഡോളറിലേറെ സ്ഥാപനത്തിന് നഷ്ടപരിഹാരം നൽകണം. അബൂദബി കോമേഴ്‌സ്യൽ ബാങ്ക് നൽകിയ കേസിൽ മലയാളിയായ പ്രശാന്ത് മങ്ങാട്ട് 115.9 കോടി ഡോളർ ബാങ്കിന് തിരിച്ചടക്കണമെന്നും കോടതി വിധിച്ചു. ഷെട്ടിയും പ്രശാന്ത് മങ്ങാട്ടും കമ്പനിയിൽ നടന്ന വൻ തട്ടിപ്പിൽ അറിഞ്ഞുകൊണ്ട് പങ്കാളികളായെന്നാണ് എഡിജിഎം കോടതി കണ്ടെത്തിയത്. തട്ടിപ്പ് നടന്ന 2012 ഏപ്രിൽ 30 മുതലുള്ള കാലയളവിലെ നഷ്ടത്തിന് ഇവർ ഉത്തരവാദിത്തം പറയേണ്ടിവരും. നിലവിൽ അഡ്മിനിസ്ട്രേഷന് കീഴിലുള്ള ‘എൻഎംസി ഹെൽത്ത്കെയർ ലിമിറ്റഡി’ന്റെ ആസ്തികളിലേക്ക് പണം നൽകാൻ ഇരുവരും ബാധ്യസ്ഥരാണെന്നും കോടതി വിധിച്ചു. ഓരോരുത്തരും എത്ര തുക നൽകണമെന്ന് തുടർനടപടികൾക്ക് ശേഷം തീരുമാനിക്കും.
അതേസമയം പ്രശാന്ത് മങ്ങാട്ടിനെതിരെ അബൂദബി കൊമേഴ്സ്യൽ ബാങ്ക് (ADCB) നൽകിയ പ്രത്യേക ഹർജിയിൽ ബാങ്കിന് അനുകൂലമായാണ് കോടതി വിധി. കുടിശ്ശികയായി 1.02 ബില്യൺ ഡോളറും നഷ്ടപ്പെട്ട ലാഭമായി 169 ദശലക്ഷം ഡോളറും ഉൾപ്പെടെയുള്ള തുക നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടു. ഇതിൽ നിന്ന് ഇതിനകം തിരിച്ചുപിടിച്ച ഏകദേശം 30 ദശലക്ഷം ഡോളർ കുറയ്ക്കണം. ഇതോടെ 115.9 കോടി ഡോളറാണ് നൽകേണ്ടി വരിക. 2012 ഏപ്രിൽ 2 മുതൽ 2020 ഏപ്രിൽ 9 വരെയുള്ള കാലയളവിൽ എൻഎംസി ഗ്രൂപ്പിൽ വലിയ തട്ടിപ്പ് നടന്നതായി കോടതി നിരീക്ഷിച്ചു. ഗ്രൂപ്പിന്റെ ആസ്തികൾ വകമാറ്റിയതും സാമ്പത്തിക രേഖകളിൽ ആസ്തികളും വിറ്റുവരവും പെരുപ്പിച്ചു കാണിച്ചതുമാണ് പ്രധാന തട്ടിപ്പുകളെന്നും പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ
-
മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം
-
യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ
-
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു
-
സഞ്ജയ് ഗാന്ധിയുടെ നിലപാടുകൾ സ്ഥിതി വഷളാക്കി ; അടിയന്തരാവസ്ഥയിൽ തുറന്നുപറച്ചിലുമായി സോണിയ ഗാന്ധി





