മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ
തിരുവനന്തപുരം: മുപ്പതോളം വീടുകളിൽ നിന്നും 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും മോഷ്ടിച്ചയാളെ കണ്ട് നാട്ടുകാർ ഞെട്ടി. നാട്ടുകാർ മാന്യനെന്ന് കരുതിയ മാറനല്ലൂർ സ്വദേശി നിഷാന്താണ് (27) നരുവാമൂട് പോലീസിന്‍റെ പിടിയിലായത് . റസ്സൽ പുരം ബെവ്കോയിലെ കയറ്റിറക്ക് തൊഴിലാളിയായിരുന്നു നിഷാന്ത്. ഒപ്പം വീട്ടിൽ പശു ഫാം നടത്തി വരികയുമായിരുന്നു. ആര്യങ്കോട്, കാട്ടാക്കട, മലയിൽകീഴ്, ബാലരാമപുരം സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയായ നിഷാന്ത് ആദ്യമായാണ് അറസ്റ്റിലാകുന്നതെന്ന് പോലീസ് പറഞ്ഞു. വലിയറത്തല ഗോവിന്ദമംഗലം പ്ലാവറത്തലയിൽ വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മറ്റ് മോഷണങ്ങളും ഇയാൾ സമ്മതിച്ചുവെന്ന് പോലീസ് പറയുന്നു.
മോഷ്ടിച്ച് കിട്ടുന്ന പണം കാറുകളും ബൈക്കുകളും വാങ്ങാനാണ് ഉപയാഗിച്ചിരുന്നത്. ഒപ്പം ലക്ഷക്കണക്കിന് രൂപയ്ക്ക് ഭാഗ്യക്കുറി ടിക്കറ്റുകളും വാങ്ങി. ആഡംബര ബൈക്കുകളിൽ കറങ്ങി നടന്ന് വീടുകൾ കണ്ട് വച്ച് പിൻവാതിലുകൾ കമ്പിപ്പാര കൊണ്ട് കുത്തിപ്പൊളിച്ച് അകത്ത് കടന്നായിരുന്നു പ്രതി രാപ്പകൽ വ്യത്യാസമില്ലാതെ മോഷണം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
സാംബശിവ റാവുവിനെ മാറ്റിയത് എന്തിനാണെന്നും അഴിമതി രഹിതമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും ടി പി രാമകൃഷ്ണൻ
-
അഭിറാമിന്റെ കൊലപാതകത്തിൽ പ്രതി ഉമറുമായി തെളിവെടുപ്പ് നടത്തി
-
ദാവൂദ് ഇബ്രാഹിമിന്റെ പേര് പതിപ്പിച്ചതിനെത്തുടർന്ന് കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസ് ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകർ തടഞ്ഞു
Most read
-
മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം
-
യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ
-
പ്രാർത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം : കടയ്ക്കാട് സ്വദേശി അറസ്റ്റിൽ
-
അനധികൃത പാറ ഖനനം : റാന്നി സതേൺ റോക്ക്സിനെതിരെ കളക്ടർക്ക് പരാതി
-
മഞ്ഞക്കടമ്പിലെ പാറമട വിവാദത്തില്‍ നിയമവിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം : വിജില്‍ ഇന്ത്യ മൂവ്മെന്‍റ്


