Skip to content

Opinion

മഞ്ഞക്കടമ്പിലെ പാറമട വിവാദത്തില്‍ നിയമവിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം : വിജില്‍ ഇന്ത്യ മൂവ്മെന്‍റ്

കോന്നി :മഞ്ഞക്കടമ്പ് വാഴത്തോപ്പിലെ പാറമടയുമായി ബന്ധപ്പെട്ട വിവാദത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന നിയമവിരുദ്ധ നീക്കങ്ങളെയും സാമ്പത്തിക അഴിമതിയേയും കുറിച്ച് സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് വിജില്‍ ഇന്ത്യ മൂവ്മെന്‍റ് ജില്ലാ കണ്‍വീനര്‍ സലില്‍ വയലാത്തല ആവശ്യപ്പെട്ടു. പഞ്ചായത്ത് ഉപസമിതിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് സെക്രട്ടറി ട്രൈബ്യൂണലിൽ സത്യവാങ്മൂലം നൽകിയതെന്ന ഗുരുതരമായ ആക്ഷേപമാണ് ഈ വിഷയത്തിൽ ഉയർന്നുവന്നിട്ടുള്ളത്. പഞ്ചായത്തിന്‍റെ നിരോധന ഉത്തരവിനെതിരെ പാറമട ഉടമ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് ട്രൈബ്യൂണൽ വഴി അനുമതി നേടിയതിനെതിരെയായിരുന്നു ഈ നീക്കം. വ്യാഴാഴ്ചയാണ് പഞ്ചായത്ത് സെക്രട്ടറി നേരിട്ട് ട്രൈബ്യൂണലിലെത്തി സത്യവാങ്മൂലം നൽകിയത്. എന്നാൽ ട്രൈബ്യൂണലിലെ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ഉപസമിതി കൂടി ചർച്ച ചെയ്തിട്ടില്ലെന്നും സെക്രട്ടറി തനിയെയാണ് പോയതെന്നുമാണ് സമിതി അംഗങ്ങൾ വ്യക്തമാക്കുന്നത്.

പാറമടയ്ക്ക് ലൈസൻസ് നൽകുന്നത് സംബന്ധിച്ച് ആഗസ്റ്റ് 21 ന് നടത്തിയ അടിയന്തിര കമ്മറ്റിയിൽ ഈ വിഷയം പരിഗണിക്കേണ്ടതില്ലെന്ന് അംഗങ്ങൾ ഏകകണ്‌ഠമായി തീരുമാനമെടുത്തതായിരുന്നു. എന്നാൽ ഈ തീരുമാനത്തിന് വിരുദ്ധമായി പൊതു അവധി ദിവസമായ 28 ന് സെക്രട്ടറി രഹസ്യമായി ലൈസൻസ് നൽകുകയായിരുന്നുവെന്നും തുടർന്ന് പാറമട പ്രവർത്തനം ആരംഭിച്ചപ്പോഴാണ് പഞ്ചായത്ത് അംഗങ്ങൾ പോലും വിവരമറിയുന്നതെന്നും ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നുണ്ട്. ജനപ്രതിനിധികളെയും പഞ്ചായത്ത് ഉപസമിതിയെയും മറികടന്ന് സെക്രട്ടറി സ്വന്തമായി എടുത്ത ഈ തീരുമാനങ്ങൾക്കും ദുരൂഹ നീക്കങ്ങൾക്കും പിന്നിലെ യഥാർത്ഥ കാരണമെന്താണെന്ന് അറിയുവാന്‍ ജനങ്ങൾക്ക് അവകാശമുണ്ട്. അതിനാൽ ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി ജനവാസ മേഖലയിൽ നിയമ വിരുദ്ധമായി പാറമടയ്ക്ക് നൽകിയിട്ടുള്ള ലൈസൻസ് അടിയന്തിരമായി റദ്ദാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്നും ആവശ്യപ്പെടുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്

  2. സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന

  3. മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ

  4. വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ

  5. 18 വയസിൽ താഴെ ഉള്ളവർക്ക് ആരെയും കൊല്ലാം എന്നുള്ള സാഹചര്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Share on WhatsApp

Share this story

മഞ്ഞക്കടമ്പിലെ പാറമട വിവാദത്തില്‍ നിയമവിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം : വിജില്‍ ഇന്ത്യ മൂവ്മെന്‍റ് pathanamthittamedia.com