Skip to content

സിഐടിയു പിടിക്കാനുള്ള കണ്ണൂര്‍ ലോബിയുടെ നീക്കം പൊളിഞ്ഞു

കോട്ടയം: സിഐടിയു പിടിക്കാനുള്ള കണ്ണൂര്‍ ലോബിയുടെ നീക്കം പൊളിഞ്ഞു. എംവി ജയരാജനെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കാനുള്ള നീക്കം വെട്ടി. കണ്ണൂര്‍ ആധിപത്യം പാര്‍ട്ടിയിലും യൂണിയനിലും വേണ്ടെന്ന നിലപാടിലാണ് സിഐടിയു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രൻ പുതിയ ജനറൽ സെക്രട്ടറി ആകും. എളമരം കരിമാണ് കെ കെ ജയചന്ദ്രനെ നിര്‍ദ്ദേശിച്ചത്.സിപിഎം – സിഐടിയു ഫ്രാക്ഷൻ യോഗത്തിലാണ് ധാരണ. പാർട്ടി സെക്രട്ടറിയേറ്റ് അംഗം ജനറൽ സെക്രട്ടറി ആകണമെന്നായിരുന്നു സിപിഎം ഉപാധി.വി ശിവൻകുട്ടി ട്രഷറർ ആകും. ടി പി രാമകൃഷ്ണൻ പ്രസിഡണ്ടായി തുടരും.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കോട്ടയത്ത് തുടങ്ങി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് തപൻ സെൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എളമരം കരീം അവതരിപ്പിച്ച റിപ്പോർട്ടിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ്. സർക്കാർ തൊഴിലാളി വിഭാഗത്തെ പരിഗണിക്കുകയോ അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്തില്ലെന്ന് വിമർശനം. തൊഴിലാളികൾക്ക് ന്യായമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാരിന് വീഴ്ച ഉണ്ടായി. ഇടതു സർക്കാരിൽ നിന്ന് തൊഴിലാളിവർഗ്ഗം പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ല. തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യത്തിൽ അടക്കം വീഴ്ചവരുത്തി.തൊഴിലാളികളെ പരിഗണിക്കാത്തതിന്റെ ഫലമാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്

  2. സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന

  3. മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ

  4. വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ

  5. വടശ്ശേരിക്കരയിൽ ടോറസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : കാർ പൂര്‍ണ്ണമായി തകർന്നു

Share on WhatsApp

Share this story

സിഐടിയു പിടിക്കാനുള്ള കണ്ണൂര്‍ ലോബിയുടെ നീക്കം പൊളിഞ്ഞു pathanamthittamedia.com