ഇറാന്റെ ആണവ രഹസ്യങ്ങൾക്ക് 20 ദശലക്ഷം ഡോളർ സമ്മാനം ; വാഗ്ദാനവുമായി യുഎസ്
വാഷിംഗ്ടൺ: ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കൈമാറുന്നവർക്ക് 20 ദശലക്ഷം ഡോളർ അഥവാ 188 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ‘റിവാർഡ്സ് ഫോർ ജസ്റ്റിസ്’ പ്രോഗ്രാമിലൂടെയാണ് ഈ വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇറാന്റെ തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങൾ എവിടെയൊക്കെയാണ്, അവിടെ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, പദ്ധതികളുടെ ബ്ലൂപ്രിന്റുകൾ, പ്രധാന ആണവ ശാസ്ത്രജ്ഞർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെക്കുറിച്ചുള്ള കൃത്യമായ ഇന്റലിജൻസ് വിവരങ്ങളാണ് അമേരിക്ക പ്രധാനമായും തേടുന്നത്.
ഇറാന്റെ ആണവ നീക്കങ്ങളെ നിർവീര്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിർണായക വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികമായി കോടിക്കണക്കിന് രൂപ നൽകുന്നതിന് പുറമെ, വലിയൊരു വാഗ്ദാനം കൂടി അമേരിക്ക മുന്നോട്ടുവെക്കുന്നുണ്ട്. വിവരങ്ങൾ കൈമാറുന്ന വ്യക്തിക്ക് താല്പര്യമുണ്ടെങ്കിൽ അമേരിക്കയിലോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലോ പേരുവിവരങ്ങൾ രഹസ്യമാക്കി വെച്ച് പുതിയ താമസസൗകര്യം ഒരുക്കുമെന്നാണ് വാഗ്ദാനം
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്
-
സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന
-
മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ
-
വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ
-
വടശ്ശേരിക്കരയിൽ ടോറസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : കാർ പൂര്‍ണ്ണമായി തകർന്നു





