Notice
സര്‍ക്കാര്‍ അറിയിപ്പുകള് : പത്തനംതിട്ട ജില്ല
പട്ടികജാതി പട്ടികവര്‍ഗ വികസന സമിതി യോഗം നവംബര്‍ 12 ന്
ജില്ലാതല പട്ടികജാതി പട്ടികവര്‍ഗ വികസന സമിതി യോഗം നവംബര്‍ 12 ന് രാവിലെ 10.30 ന് കളക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
–
തീയതി നീട്ടി
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ്, സ്റ്റേറ്റ് – ലോക്കല്‍ ലെവല്‍ ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 23 വൈകിട്ട് 5.30 വരെ നീട്ടി. വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.kittsedu.org സന്ദര്‍ശിക്കണം. ഫോണ്‍ : 0471 2329468, 8129816664.
ജലവിഭവ വകുപ്പിന്റെ അവലോകന യോഗം 9 ന്
ശബരിമല തീര്‍ത്ഥാടന കാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ ജലവിഭവ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പുരോഗതിയും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനായി നവംബര്‍ 9 ഉച്ചയ്ക്ക് രണ്ടിന് അവലോകന യോഗം ചേരും. ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫിന്റെ അധ്യക്ഷതയില്‍ പത്തനംതിട്ട പ്ലാനിങ് സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.
–
ശിശുദിനാഘോഷം : കുട്ടികള്‍ക്കായി പ്രസംഗ മത്സരം നടത്തും
വനിതാ ശിശു വികസന വകുപ്പ് പത്തനംതിട്ട ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷത്തോടനുബന്ധിച്ച് നവംബര്‍ 12 ന് പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രസംഗ മത്സരം നടത്തും. ജില്ലയിലെ യു.പി., ഹൈസ്കൂള്‍ വിഭാഗത്തിലെ കുട്ടികള്‍ക്കായാണ് മത്സരം. പ്രസംഗ വിഷയം മത്സര സമയത്ത് നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ നവംബര്‍ 11 ന് വൈകിട്ട് അഞ്ചിന് മുന്‍പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മിനി സിവില്‍ സ്റ്റേഷന്, മൂന്നാം നില, കച്ചേരിപ്പടി എന്ന വിലാസത്തിലോ 9061008470 എന്ന നമ്പറിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Government notices
More More from Government notices newsMost read
-
വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്
-
സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന
-
മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ
-
വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ
-
വടശ്ശേരിക്കരയിൽ ടോറസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : കാർ പൂര്‍ണ്ണമായി തകർന്നു





