Skip to content

വടശ്ശേരിക്കരയില്‍ കാട്ടാനകളുടെ ആക്രമണം : കടമാൻകുന്ന് മഹാദേവർ ക്ഷേത്രത്തിലെ പാർവതി വിഗ്രഹം തകർത്തു

വടശ്ശേരിക്കര : വടശ്ശേരിക്കരയില്‍ ജനവാസ മേഖലയില്‍ കാട്ടനയിറങ്ങി നാശനഷ്ടങ്ങള്‍ വരുത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ രാത്രിയില്‍ വടശ്ശേരിക്കര കടമാൻകുന്ന് മഹാദേവർ ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമായ കോട്ടപ്പുറത്ത് മലമുകളിൽ കാട്ടാനയിറങ്ങി നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ശിവനും പാർവതിയും പ്രധാന പ്രതിഷ്ഠകളായുള്ള ഈ ക്ഷേത്രത്തിലെ പാർവതിയുടെ വിഗ്രഹമാണ് കാട്ടാന തകർത്തെറിഞ്ഞത്. കൂടാതെ ക്ഷേത്രത്തിലെ നിലവിളക്കുകളും മറ്റ് പൂജാസാധനങ്ങളും ആന നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് കുറച്ചുകാലമായി വന്യമൃഗശല്യം രൂക്ഷമാണെങ്കിലും ക്ഷേത്രത്തിനുനേരെയുണ്ടായ കാട്ടാന ആക്രമണം ജനങ്ങളില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ക്ഷേത്രത്തിന് പുറമെ സമീപവാസികളുടെ കൃഷിയിടങ്ങളിലും കാട്ടാനകള്‍ നാശം വിതച്ചു. വടശ്ശേരിക്കര വൃന്ദാവൻ അനിൽകുമാറിന്‍റെ ഉടമസ്ഥതയിലുള്ള വാഴകൃഷിയാണ് കാട്ടാനക്കൂട്ടം പൂർണ്ണമായി നശിപ്പിച്ചത്.

മേഖലയില്‍ കര്‍ഷകര്‍ ഏറെ കഷ്ടപ്പെട്ട് വളർത്തിയ വാഴകളാണ് ഒറ്റ രാത്രികൊണ്ട് കാട്ടാന ചവിട്ടിമെതിച്ചത്. സംഭവത്തിന് രണ്ടുദിവസം മുന്‍പ് രാത്രി പത്തരയോടെ ശബരിമല പാതയിലെ മനോരമ ജംഗ്ഷന് സമീപത്തുകൂടി നാല് കാട്ടാനകൾ നടന്നുപോകുന്നതിന്‍റെ സി.സി.ടി.വി. ദൃശ്യങ്ങൾ സമീപവാസിയുടെ ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ കാട്ടാനക്കൂട്ടമാണ് കോട്ടപ്പുറത്ത് നാശം വിതച്ചതെന്നാണ് നാട്ടുകാരുടെ നിഗമനം. രാത്രികാലങ്ങളിൽ ജനവാസ മേഖലകളിലേക്ക് ആനകൾ കൂട്ടമായി ഇറങ്ങുന്നത് പ്രദേശവാസികളിൽ ഭീതി പരത്തിയിട്ടുണ്ട്. ജനജീവിതവും സ്വത്തുക്കളും സംരക്ഷിക്കുന്നതിനായി വനം വകുപ്പ് അടിയന്തിരമായി ഇടപെടണമെന്നും പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കണമെന്നും കാട്ടാനകളെ തുരത്താൻ ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാരും കർഷകരും ആവശ്യപ്പെടുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്

  2. സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന

  3. മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ

  4. വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ

  5. 18 വയസിൽ താഴെ ഉള്ളവർക്ക് ആരെയും കൊല്ലാം എന്നുള്ള സാഹചര്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Share on WhatsApp

Share this story

വടശ്ശേരിക്കരയില്‍ കാട്ടാനകളുടെ ആക്രമണം : കടമാൻകുന്ന് മഹാദേവർ ക്ഷേത്രത്തിലെ പാർവതി വിഗ്രഹം തകർത്തു pathanamthittamedia.com