Skip to content

മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ദീപ്‌കെ

കൊച്ചി : എത്ര തവണ അറസ്റ്റ് ചെയ്താലും രാജ്യത്തുടനീളം ദേശീയ പതാകയേന്തി പര്യടനം നടത്തുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ജനങ്ങളുടെ ഭക്ഷണക്രമം, വ്യക്തിബന്ധങ്ങള്‍, വോട്ടവകാശം എന്നിവയ്ക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എസ്‌ഐആറിനെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും സിജെപി സംഘടിപ്പിച്ച ‘ജന്തര്‍ മന്തര്‍ അറ്റ് കൊച്ചി’ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സംവിധാനം നിലവില്‍ വരുന്നത് വരെ പോരാട്ടം തുടരുമെന്ന് ദീപ്‌കെ വ്യക്തമാക്കി. ദേശീയ പതാകയുമായി ജന്തര്‍ മന്തറിലേക്ക് പ്രവേശിച്ചതിന് തന്നെയും സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെയും ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്ത സംഭവം പരാമര്‍ശിക്കവേ താന്‍ എവിടെ പോയാലും ത്രിവര്‍ണ പതാക ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്

  2. സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന

  3. മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ

  4. വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ

  5. 18 വയസിൽ താഴെ ഉള്ളവർക്ക് ആരെയും കൊല്ലാം എന്നുള്ള സാഹചര്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Share on WhatsApp

Share this story

മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ദീപ്‌കെ pathanamthittamedia.com