Skip to content

അടിയന്തിരാവസ്ഥ തെറ്റായിപ്പോയെന്നും ആ തീരുമാനത്തിൽ ഇന്ദിര ഗാന്ധി പിന്നീട് ഖേദിച്ചിരുന്നുവെന്നും സോണിയാ ഗാന്ധി

ഡൽഹി: അടിയന്തിരാവസ്ഥ തെറ്റായിപ്പോയെന്നും ആ തീരുമാനത്തിൽ ഇന്ദിര ഗാന്ധി പിന്നീട് ഖേദിച്ചിരുന്നുവെന്നും സോണിയാ ഗാന്ധി. ഓർമ്മക്കുറിപ്പ് പുറത്തിറങ്ങുന്നതിന് മുന്നോടിയായി ദി ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് സോണിയയുടെ പരാമർശം. ഇന്ദിര ഗാന്ധി സഞ്ജയ് ​ഗാന്ധിയുടെ സമ്മർദത്തിന് വഴങ്ങിയിരുന്നുവെന്നും സോണിയ പറഞ്ഞതായി ഗാർഡിയൻ റിപ്പോർട്ട്. അടിയന്തിരാവസ്ഥയെ ചൊല്ലി ഗാന്ധി കുടുംബത്തിൽ തർക്കമുണ്ടായിരുന്നു. രാജീവ് ഗാന്ധി തീരുമാനത്തെ എതിർത്തിരുന്നു എന്നും സോണിയ പറഞ്ഞു.‌ സഞ്ജയ് ഗാന്ധിയെ നിയന്ത്രിച്ചിരുന്നുവെങ്കിൽ അടിയന്തിരാവസ്ഥ കാലത്തെ നാശനഷ്ടങ്ങൾ കുറയ്ക്കാൻ സാധിക്കുമായിരുന്നുവെന്ന് സോണിയ ഓർമ്മക്കുറിപ്പിൽ എഴുതിയിട്ടുണ്ടെന്നും ഗാർഡിയൻ റിപ്പോർട്ട്. സാഹചര്യം മനസ്സിലാക്കാൻ തുടങ്ങിയ ഇന്ദിര ​ഗാന്ധി അടിയന്തരാവസ്ഥ മൂലമുണ്ടായ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്ന് സോണിയ പറഞ്ഞു.

“അടിയന്തരാവസ്ഥയുമായി ബന്ധപ്പെടുത്തി പലപ്പോഴും സഞ്ജയിയെയാണ് പൊതുജനങ്ങൾ ഓർക്കാറുള്ളതെങ്കിലും, അതിൽ അദ്ദേഹം മാത്രമല്ല ഉൾപ്പെട്ടിരുന്നത്. അവരുടെ മുതിർന്ന സഹപ്രവർത്തകരിൽ ചിലരിൽ നിന്ന് വലിയ സമ്മർദ്ദമുണ്ടായിരുന്നു” സോണിയ ഗാന്ധി പറഞ്ഞു. അടിയന്തരാവസ്ഥയെ ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമായ ഒരധ്യായം എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലേ എന്ന ചോദ്യത്തോട് ജനാധിപത്യ അവകാശങ്ങൾ ഹനിക്കപ്പെട്ടിരുന്നു എന്നായിരുന്നു സോണിയയുടെ മറുപടി. “അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ്, അക്കാലത്ത് സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങളുടെ യഥാർത്ഥ ഗൗരവം ഞാൻ മനസ്സിലാക്കിയത്. അതെ, ജനാധിപത്യ അവകാശങ്ങൾ വെട്ടിക്കുറയ്ക്കപ്പെടുകയും ‘ഹേബിയസ് കോർപ്പസ്’ താൽക്കാലികമായി റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഭരണഘടനാപരമായ നടപടിക്രമങ്ങളിലൂടെയാണ് അത് ചെയ്തത്,” സോണിയ പറഞ്ഞു. 1975 ജൂൺ 25-നാണ് രാജ്യത്ത് ഇന്ദിരാ ​ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 1977 മാർച്ച് 21 വരെ അടിയന്തരാവസ്ഥ തുടർന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്

  2. സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന

  3. മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ

  4. വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ

  5. വടശ്ശേരിക്കരയിൽ ടോറസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : കാർ പൂര്‍ണ്ണമായി തകർന്നു

Share on WhatsApp

Share this story

അടിയന്തിരാവസ്ഥ തെറ്റായിപ്പോയെന്നും ആ തീരുമാനത്തിൽ ഇന്ദിര ഗാന്ധി പിന്നീട് ഖേദിച്ചിരുന്നുവെന്നും സോണിയാ ഗാന്ധി pathanamthittamedia.com