Skip to content

ഇറാൻ ആക്രമണത്തിലൂടെ അടിയന്തരാവസ്ഥ സൃഷ്ടിച്ച് ഭരണം തുടരാൻ നെതന്യാഹു ശ്രമിച്ചെന്ന് ആരോപണം ; റിപ്പോർട്ടുകൾ നിഷേധിച്ച് ഇസ്രായേൽ

ടെൽ അവീവ്: ഇസ്രയേൽ തിരഞ്ഞെടുപ്പിൻ്റെ തലേദിവസം ഇറാനെ ആക്രമിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രഹസ്യ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഒക്ടോബർ 16-ന് വൈകുന്നേരം ആക്രമണം നടത്താനായിരുന്നു നെതന്യാഹുവും മൊസാദ് തലവന്‍ റോമന്‍ ഗോഫ്‍മാനും ലക്ഷ്യമിട്ടിരുന്നത്. എന്നാൽ വിവരമറിഞ്ഞ അമേരിക്ക അടിയന്തരമായി ഇടപെട്ട് ഈ നീക്കം തടയുകയായിരുന്നു. പ്രമുഖ ഇസ്രയേലി മാധ്യമമായ ‘ചാനൽ 12’ ആണ് ലോകത്തെ ഞെട്ടിക്കുന്ന ഈ വാർത്ത പുറത്തുവിട്ടത്.

ആക്രമണ പദ്ധതിയെച്ചൊല്ലി നെതന്യാഹുവും ഇസ്രയേൽ സൈനിക മേധാവിയും തമ്മിൽ കടുത്ത ഭിന്നതയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന് പിന്നാലെ ഇറാൻ ശക്തമായി തിരിച്ചടിച്ചാൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാമെന്നും, തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പോലും അതുവഴി ഭരണം നിലനിർത്താമെന്നുമായിരുന്നു നെതന്യാഹുവിൻ്റെ കണക്കുകൂട്ടൽ എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ആക്രമണം നടന്നാൽ തിരഞ്ഞെടുപ്പ് തന്നെ മാറ്റിവെക്കേണ്ടി വരുമെന്ന് കണ്ട് സൈനിക ഉദ്യോഗസ്ഥർ ഈ നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ചാനൽ 12-ന്റെ വാർത്ത നെതന്യാഹുവിന്റെ ഓഫീസ് ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്

  2. സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന

  3. മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ

  4. വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ

  5. വടശ്ശേരിക്കരയിൽ ടോറസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : കാർ പൂര്‍ണ്ണമായി തകർന്നു

Share on WhatsApp

Share this story

ഇറാൻ ആക്രമണത്തിലൂടെ അടിയന്തരാവസ്ഥ സൃഷ്ടിച്ച് ഭരണം തുടരാൻ നെതന്യാഹു ശ്രമിച്ചെന്ന് ആരോപണം ; റിപ്പോർട്ടുകൾ നിഷേധിച്ച് ഇസ്രായേൽ pathanamthittamedia.com