ദുബായ് നിരത്തുകളിൽ ഇനി ശബ്ദമലിനീകരണം വേണ്ട ; അമിത ശബ്ദമുണ്ടാക്കിയാൽ 2,000 ദിർഹം പിഴ
ദുബായ് : വാഹനങ്ങളിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തി നിരത്തുകളിൽ അമിത ശബ്ദമുണ്ടാക്കുന്ന ഡ്രൈവർമാർക്കെതിരെ നടപടികൾ കടുപ്പിച്ച് ദുബായ് പോലീസ്. എഞ്ചിനിൽ മാറ്റം വരുത്തിയും പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ചും അനാവശ്യമായി ഉച്ചത്തിലുള്ള ശബ്ദമുണ്ടാക്കി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നഗരത്തിൽ സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെയും ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണ് പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്. വാഹനങ്ങളുടെ എഞ്ചിനിലോ ബോഡിയിലോ നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തുക, അമിത ശബ്ദമുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് 2,000 ദിർഹം പിഴയാണ് ചുമത്തുക. കഴിഞ്ഞ മാസം നടത്തിയ വ്യാപക പരിശോധനയിൽ ഇത്തരത്തിൽ നിയമം ലംഘിച്ച 218 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ബന്ധപ്പെട്ട ഡ്രൈവർമാർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്
-
സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന
-
മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ
-
വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ
-
വടശ്ശേരിക്കരയിൽ ടോറസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : കാർ പൂര്‍ണ്ണമായി തകർന്നു





