അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാനെത്തിയ വെനസ്വേലൻ യുവാവ് പിടിയിൽ
വാഷിങ്ടൺ ഡി സി : വൈറ്റ് ഹൗസിന് സമീപം വാഹനത്തിൽ നിരവധി തോക്കുകളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ എത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കൊല്ലാൻ തന്റെ തലയ്ക്കുള്ളിൽ നിന്ന് ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നുവെന്നാണ് ഇയാൾ അവകാശപ്പെട്ടത്. 26 കാരൻ റോണി യോർഡ്രിക്സ് ഗ്വാനിപ്പ ക്രിനോസ് ആണ് പിടിയിലായത്. വാഹനത്തിന് അകത്തു നിന്ന് എആർ-15 റൈഫിൾ ഉൾപ്പെടെ മൂന്ന് മാരകായുധങ്ങളും കണ്ടെടുത്തു. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. വൈറ്റ് ഹൗസ് സമുച്ചയത്തിന് സമീപമുള്ള കോൺസ്റ്റിറ്റ്യൂഷൻ അവന്യൂവിൽ നിർത്തിയിട്ടിരുന്ന നീല ഫോർഡ് എഫ്-150 പിക്ക്-അപ്പ് ട്രക്ക് പട്രോളിംഗിനിടെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ കയ്യിൽ ആയുധം ഉണ്ടെന്ന് ആംഗ്യ ഭാഷയിൽ സമ്മതിച്ചു. പെരുമാറ്റത്തിൽ സംശയം തോന്നി വാഹനം പരിശോധിച്ചപ്പോൾ ഇത് ശരിയാണെന്ന് കണ്ടെത്തി.
തലച്ചോറിനകത്ത് നിന്ന് ആരോ തനിക്ക് ട്രംപിനെ കൊല്ലാനായി നിരന്തരം നിര്‍ദ്ദേശം നൽകി എന്നാണ് മൊഴി നൽകിയത്. വിചിത്രമായ പെരുമാറ്റത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു. ട്രംപിനെ കൊലപ്പെടുത്താനായി വാഷിംഗ്ടൺ ഡി സിയിലേക്ക് യാത്ര ചെയ്യാൻ തലച്ചോറിലെ ശബ്ദങ്ങൾ ആവശ്യപ്പെട്ടു എന്നാണ് ഇയാൾ ആവര്‍ത്തിക്കുന്നത്. 2024 മാർച്ചിൽ ടെക്സാസ് അതിർത്തി വഴി അനധികൃതമായി അമേരിക്കയിലേക്ക് കടന്ന വെനസ്വേലൻ പൗരനാണ് ക്രിനോസ് എന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം കണ്ടെത്തി. കുടിയേറ്റ നിയമം ലഘിച്ചതിന് കേസ് നിലനിൽക്കുന്നുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്
-
സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന
-
മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ
-
വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ
-
വടശ്ശേരിക്കരയിൽ ടോറസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : കാർ പൂര്‍ണ്ണമായി തകർന്നു





