കലാ കായിക ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കുവാൻ പത്തനംതിട്ട നഗരസഭ പദ്ധതികള്‍ തയാറാക്കും : സിന്ധു അനില്‍
പത്തനംതിട്ട : നഗരസഭാ പ്രദേശത്തെ കലാ കായിക ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കുവാൻ നഗരസഭ പദ്ധതികൾ തയാറാക്കുമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനിൽ പറഞ്ഞു. പത്തനംതിട്ട നഗരസഭയുടെ കേരളോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രജിസ്റ്റേർഡ് ക്ലബ്ബുകൾക്ക് കായിക ഉപകരണ കിറ്റുകൾ നൽകും. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുവാൻ നഗരസഭ പ്രദേശത്തെ കായിക താരങ്ങളുടെയും കലാകാരന്മാരുടെയും യോഗം വിളിക്കുമെന്നും സിന്ധു അനിൽ പറഞ്ഞു. ഡെപ്യൂട്ടി ചെയർപേഴ്സൺ എ.സഗീർ അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ശോഭ കെ.മാത്യു, ആശ മോഹൻ രാജ്, സജിനി മോഹൻ, സി.കെ.അർജുനൻ, യു.ഡി.എഫ്. പാർലമെന്‍ററി പാർട്ടി ലീഡർ അഡ്വ.എ.സുരേഷ് കുമാർ, എൽ.ഡി.എഫ്. പാർലമെന്‍ററി പാർട്ടി ലീഡർ പി.കെ.അനീഷ്, കൗൺസിലർമാരായ കെ.ആർ.അരവിന്ദാക്ഷൻ നായർ, എബൽ മാത്യു, അംബിക വേണു, അഖിൽ മഠത്തിലേത്ത്, ബിജി മോൾ മാത്യു,ജോജി സാമുവൽ, നെജിം രാജൻ, എസ്.ഫാത്തിമ, ബിബിൻ ബേബി, ലിയോ അഖിൽ, അജിൻ വർഗീസ്, ജോയമ്മ സൈമൺ, ഷെറീന റഹിം, ഷൈനി അഷറഫ്, എം.എൻ.വിജയരാജൻ, ഹെൽത്ത് ഇൻസ്പെക്ടർ അജികുമാർ എന്നിവർ പ്രസംഗിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്
-
സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന
-
മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ
-
വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ
-
വടശ്ശേരിക്കരയിൽ ടോറസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : കാർ പൂര്‍ണ്ണമായി തകർന്നു





