Skip to content

ജില്ലയിൽ ‘നിർമ്മലം ശബരിമല’ പ്ലാസ്റ്റിക് ശേഖരണ ക്യാമ്പയിന് തുടക്കമായി

നിലയ്ക്കൽ : മണ്ഡലകാല തീർത്ഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി പമ്പ, നിലയ്ക്കൽ പ്രദേശങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ‘നിർമ്മലം ശബരിമല’ ക്യാമ്പയിന് തുടക്കമായി. ശബരിമല എ.ഡി.എം. ദിലീപ് കെ.കൈനക്കര ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. പെരിയാർ ടൈഗർ റിസർവ് റേഞ്ച് ഓഫീസർ അനൂപ് സ്റ്റീഫൻ ചടങ്ങിൽ മാർഗ നിർദേശങ്ങൾ നൽകി. ജില്ലാ ശുചിത്വ മിഷന്‍റെ നേതൃത്ത്വത്തിൽ തൃശ്ശൂർ ‘പ്രാദേശിക സഞ്ചാരം’ എന്ന സംഘടനയുമായി സഹകരിച്ചാണ് ഈ (ക്ലീനിങ് ഡ്രൈവ്) നടത്തുന്നത്. പരിപാടിയുടെ ഭാഗമായി രണ്ടുദിവസങ്ങളിലായി നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. ശബരിമല തീർത്ഥാടന കാലയളവിൽ പമ്പയിലും സന്നിധാനത്തും ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തിച്ചേരുന്നുണ്ട്.

ഈ സാഹചര്യത്തിൽ പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, ഭക്ഷണപ്പൊതികൾ, മറ്റ് പാക്കേജിംഗ് വസ്തുക്കൾ എന്നിവയുടെ അളവ് വലിയ തോതിൽ വർധിക്കാറുണ്ട്. ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പരിസ്ഥിതി ഭീഷണി തടയുകയാണ് ക്യാമ്പയിനിന്‍റെ പ്രധാന ലക്ഷ്യം. പെരിയാർ ടൈഗർ റിസർവിന്‍റെ വനം – പരിസ്ഥിതി സംരക്ഷണവും ശബരിമല തീർത്ഥാടന മേഖലയിലെ ശുചിത്വവും ഒരുപോലെ ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. ‘ഗ്രീൻ ശബരിമല, ക്ലീൻ ശബരിമല, പ്ലാസ്റ്റിക് റെസ്പോൺസിബിൾ ശബരിമല’ എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള നിർണ്ണായകമായ ചുവടുവെയ്പ്പാണ് ഈ പ്ലാസ്റ്റിക് കളക്ഷൻ ക്യാമ്പയിൻ. ജില്ലാ ശുചിത്വ മിഷൻ കോ – ഓർഡിനേറ്റർ വിനീത് കെ.എം., അസിസ്റ്റന്‍റ് കോ – ഓർഡിനേറ്റർ (ഐ.ഇ.സി.) പ്രദീപ് ജി., പ്രോഗ്രാം ഓഫീസർ അജയ് കെ.ആർ. എന്നിവര്‍ പങ്കെടുത്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്

  2. സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന

  3. മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ

  4. വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ

  5. 18 വയസിൽ താഴെ ഉള്ളവർക്ക് ആരെയും കൊല്ലാം എന്നുള്ള സാഹചര്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Share on WhatsApp

Share this story

ജില്ലയിൽ ‘നിർമ്മലം ശബരിമല’ പ്ലാസ്റ്റിക് ശേഖരണ ക്യാമ്പയിന് തുടക്കമായി pathanamthittamedia.com